കിടങ്ങൂർ കോലടിയിൽ ജെയിംസ് (38) ചിക്കാഗോയിൽ നിര്യാതനായി.

ചിക്കാഗോ : കിടങ്ങൂർ കോലടിയിൽ (ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ്)  റിട്ട : പ്രൊഫസർ ജോസ് ആലീസ് (കൂവാക്കാട്ടിൽ) ദമ്പതികളുടെ പുത്രൻ  ജെയിംസ് കോലടിയിൽ (38) ചിക്കാഗോയിൽ നിര്യാതനായി. ചിക്കാഗോയിലെ  മലയാളി – ക്നാനായ – സ്പോർട്സ് മേഖലകളിലെ നിറ സാന്നിദ്യമായിരുന്നു ജെയിംസ് കോലടി. ഭാര്യ സ്നേഹ പാലാ വെട്ടുകല്ലേൽ പരേതനായ ജോസ് പീറ്ററിന്റയും റ്റെസ്സി ജോസിന്റെയും മകളാണ് ,മൂന്ന് കുട്ടികൾ അലിസിയ ,ജോസഫ് ,റ്റെസ്സിയ.പിങ്കി , പ്രീതി , പ്രിയങ്ക എന്നിവർ സഹോദരങ്ങൾ ആണ് മൃതസംസ്‌ക്കാരം പിന്നീട് ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്നതാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.