അന്ധ ബധിര പുനരധിവാസം – സര്‍വ്വശിക്ഷാ അഭിയാന്‍  അദ്ധ്യാപകര്‍ക്കായി  ശില്പശാല സംഘടിപ്പിച്ചു

കോട്ടയം: അന്ധ ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വശിക്ഷാ അഭിയാന്‍ അദ്ധ്യാപകര്‍ക്കായി സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി മന്നാമല നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍വ്വശിക്ഷാ അഭിയാന്‍ ഡിസ്ട്രിക്റ്റ് പ്രോജക്ട് ഓഫീസര്‍ മാണി ജോസഫ്, റിസോഴ്സ് പേഴ്സണ്‍ ഷൈല തോമസ്, സ്പെഷ്യല്‍ എഡ്യുകേറ്റേഴ്സായ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, സിസ്റ്റര്‍ നിഖില എസ്.ജെ.സി, ജെസ്സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ശില്പശാലയോടനുബന്ധിച്ച് അന്ധ ബധിര വൈകല്യമുള്ളവരുടെ സമഗ്ര പുനരധിവാസം, അന്ധ ബധിര വൈകല്യമുള്ളവരുടെ മുഖ്യധാരാവത്ക്കരണം, ഐഡന്‍റിഫിക്കേഷന്‍ ഇതര ശാസ്ത്രീയ പരിശോധനകളും പരിശീലന മാര്‍ഗ്ഗങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടത്തപ്പെട്ടു. സെന്‍സ് ഇന്‍റര്‍നാഷണല്‍ ഇന്‍ഡ്യയുടെയും അസിം പ്രേംജി ഫിലാന്‍ത്രോപിക് ഇനിഷിയേറ്റീവ്സിന്‍റെയും സഹകരണത്തോടെയാണ് അന്ധബധിര പുനരധിവാസ പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്നത്. അന്ധ ബധിര വൈകല്യമുള്ളവരുടെ സംസ്ഥാനതല പരിശീലന കേന്ദ്രമായ ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ റിസോഴ്സ് സെന്‍റര്‍ കെ.എസ്.എസ്.എസിന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വ്വശിക്ഷാ അഭിയാന്‍റെ കീഴിലുള്ള 40 ഓളം റിസോഴ്സ് ടീച്ചേഴ്സ് ശില്പശാലയില്‍ പങ്കെടുത്തു. 

ഫാ. സുനില്‍ പെരുമാനൂര്‍
സെക്രട്ടറി
ഫോണ്‍: 9495538063ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.