ക്നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ഉടയവന്‍റെ കരം ഉടയാടയിലൂടെ

ക്നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്  പുളിഞ്ഞാല്‍ ക്രിസ്തുരാജ സണ്‍ഡേ സ്ക്കൂള്‍ കുടിയേറ്റ പ്രവര്‍ത്തനം പ്രശംസ ഏറ്റുവാങ്ങി. څഞാന്‍ നഗ്നയായിരുന്നു നിങ്ങള്‍ എന്നെ ഉടുപ്പിച്ചുچ എന്ന തിരുവചന വാക്യം ശക്തി പകര്‍ന്ന് വസ്ത്രം ആവിശ്യമുളളവര്‍ക്ക് വസ്ത്രം എത്തിക്കുക എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. എല്ലാം ഞായറാഴ്ച്ചകളിലും കുട്ടികള്‍  ഉപയോഗപ്രദമാകുന്ന വസ്ത്രങ്ങള്‍ അലക്കി തേച്ച് കവറിലാക്കി പളളിയുടെ മുന്‍ വശത്ത് പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ബോക്സില്‍ നിക്ഷേപിക്കുന്നു.വികാരി ഫാ. ലിജോ കൊച്ചുപറമ്പിലിന്‍റെയും ഹെഡ്മാസ്റ്റര്‍ അബ്രാഹം ഉളളാടപളളിയുടെയും പി.ടി.എ പ്രതിനിധികളുടെയും നേതൃത്വത്തില്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് എല്ലാ മാസവും അത്യാവശ്യമുളളവര്‍ക്ക് എത്തിച്ച് നല്‍കുന്നു.ഉടയവന്‍റെ കരം ഉടയാടയിലൂടെ മുറുകെ പിടിക്കാന്‍ പഠിപ്പിക്കുന്ന സുകൃത വഴിയാണ് ക്രിസ്തുരാജ സണ്‍ഡേ സ്ക്കൂള്‍ പകര്‍ന്ന് നല്‍കുന്നത്. മലബാര്‍ റീജിയണ്‍ മതബോധന കമ്മിഷന്‍റെ നേതൃത്വത്തില്‍  മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി വര്‍ഷം സണ്‍ഡേ സ്ക്കൂളുകളുടെ നേതൃത്വത്തില്‍ നടത്തുന്ന څڅസുകൃത വഴികള്‍ ളുടെ ഭാഗമായാണ് ഈ സംരംഭംچچഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.