മിഷൻ പ്രദേശങ്ങളിലേക്ക് ക്രിസ്മസ് സമ്മാനവുമായി ലോസ് ഏഞ്ചൽസിലെ കുഞ്ഞു മിഷനറിമാർ

Cijoy Cyriac 

ലോസ് ഏഞ്ചൽസ്: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗിലെ അംഗങ്ങൾ മിഷൻ പ്രദേശങ്ങളിലേക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകി ഈ വർഷത്തെ ക്രിസ്മസ് അവിസ്മരണീയമാക്കി. വടക്കേ ഇന്ത്യയിലെ   ജാർഖണ്ഡ് സംസ്ഥാനത്തെ കനബന്ധ എന്ന കുഗ്രാമത്തിലുള്ള നൂറ്റമ്പതോളം പ്രൈമറി വിദ്യാർത്ഥികൾക്കാണ് ക്രിസ്മസ് സമ്മാനവും ആശംസകളും അയച്ചു കൊടുത്തത്. മിഷൻ ലീഗ് അംഗങ്ങൾ തങ്ങളുടെ പോക്കറ്റ് മണിയിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തിയത്. ഇടവക വികാരി ഫാ. സിജു മുടക്കോലിലും മതാദ്ധ്യാപകരും മാതാപിതാക്കളും മിഷൻ ലീഗ് അംഗങ്ങളുടെ ഈ സംരംഭത്തിനു ഉറച്ച പിന്തുണ നൽകി.
 
unnamed-1 unnamed-2ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.