പുതുവർഷ പുലരിയിൽ നവ നേതൃത്വവുമായി സ്വിൻഡൻ ക്നാനായ യൂണിറ്റ് .അമരക്കാരായി പ്രിൻസ്മോൻ മാത്യു ഏലംതാനെത്തും, ജോസ്‌മോൻ ചാക്കോ ചൂരവേലിയും

യു കെ യിലെ മറ്റു ക്നാനായയൂണിറ്റുകൾക്ക് മാതൃകയായി ,എളിയരീതിയിൽ കൊണ്ടാടിയ ദശാബ്ദത്തി ആഘോഷങ്ങളോട് അനുബന്ധിച്ചു പുതിയ നേതൃത്വത്തെ മത്സരങ്ങളില്ലാതെ ഏകകണ്ടേന തിരഞ്ഞെടുത്തു . കരിംകുന്നംകാരനായ പ്രിൻസിമോൻമാത്യുഏലംതാനെത്തും പ്രെസിഡന്റായി അടുത്ത രണ്ടുവര്ഷത്തെക് സ്വിണ്ടൻ യൂണിറ്റിനെ നയിക്കുമ്പോൾ , കല്ലറ ഇടവക ജോസ്‌മോൻ ചാക്കോചൂരവേലിൽ സെക്രട്ടറി സ്ഥാനം അലങ്കരിക്കും . സിജി ജോസി ട്രീഷറർ , ലിസി റോയ് വൈസ് പ്രസിഡന്റ്, നിഗിൽ എബ്രഹാം ജോയിന്റ് സെക്രട്ടറി, ജിൻറ്റു ബിജു ജോയിന്റ് ട്രീഷറർ,ബിന്ദു മാത്യു & മിനി റെജി വിമെൻസ് റെപ്രെസെന്റീവ് , സിസി ജോസ് & ജോസ്‌മോൻ പീറ്റർ kcyl ഡയറക്ടർ എന്നിവരാണ് മറ്റു ഭാരവാഹികൾ . 

വളർന്നു വരുന്ന പുതുതലമുറക്ക് ഊന്നൽ കൊടുത്തുകൊണ്ട് ക്നാനായ പൈത്രകം പകർന്നുകൊടുക്കുവാനും  , ക്നാനായ ചരിത്രവും ,നമ്മുടെ തനതായ ഗാനങ്ങളും കുട്ടികളെ പഠിപ്പിക്കുവാൻ ഒറ്റകെട്ടായി കൈകോർക്കുവാനും  , അതോടൊപ്പം ശക്തമായ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പോടുകൂടി യൂണിറ്റിനെ ശക്തിപ്പെടുത്തുവാൻ കുടുംബാംഗങ്ങളോട് പ്രസിഡന്റ് ആഹ്ഹാനം ചെയ്തു.

കഴിഞ്ഞ നാലു വർഷമായി സ്വിൻഡൻ യൂണിറ്റിനെ നയിച്ച റോയി സ്റ്റീഫനും , ലൂക്കോസ് തോമസിനും പ്രസിഡന്റ് എല്ലാ കുടുംബാംഗങ്ങളുടെയും പേരിൽ പ്രേത്യേകം നന്ദി അറിയിച്ചു .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.