ന്യൂയോർക്കിൽ മോൺ.പീറ്റർ ഊരാളിൽ സ്മരണാർത്ഥം പ്രസംഗ മത്സരം നടത്തി


sabu thomas

ന്യൂയോർക്കിലെ സെൻറ് സ്റ്റീഫൻ  ക്നാനായ ഫൊറോനാ പള്ളിയിൽ കുട്ടികൾക്കുവേണ്ടി പ്രസംഗ മത്സരം നടത്തി. മോൺ പീറ്റർ ഊരാളിയുടെ നാമത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ അലീന സഞ്ജു പുത്തൻപുരയിൽ ഒന്നാം സ്ഥാനവും ,അലീസ ജോണി ആകംപറമ്പിൽ രണ്ടാം സ്ഥാനവും രേഷ്മ ലൂക്കോസ് കരിപ്പറമ്പിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ക്രിസ്തുമസ് കുർബാന യോടനുബന്ധിച്ചു  വികാരി ഫാദർ ജോസ് തറക്കൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .  ഈ പരിപാടികൾക്ക് നേതൃത്വം കൊടുത്തത് കോർഡിനേറ്റർസ് ആയ സാബു തടിപ്പുഴ ,മെർലിൻ പുത്തൻപുരയിൽ എന്നിവരാണ്. ഈ പ്രസംഗ മത്സരത്തിന്റെ ജഡ്ജ് ആയി കുട്ടികളെ വിലയിരുത്തിയത് അനി നെടുംതുരുത്തിൽ ,നിക്കോളാസ് തോട്ടം എന്നിവരാണ്.

ക്നാനായ പത്രത്തിന്റെ എല്ലാ പ്രിയ വായനക്കാർക്കും ക്നാനായ പത്രം മുഴുവൻ ടീമിന്റെയും  ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.