ക്നാനായ യുവജനങ്ങൾ ഒന്ന് ചേരാൻ ഇനി മണിക്കുറുകൾ മാത്രം ക്നാനായ പത്രത്തില്‍ തത്സമയം

കുവൈറ്റ്‌ കെ.സി.വൈ.എൽ അണിയിച്ചൊരുക്കുന്ന ക്നാനായ യുവജന സൗഹൃദ സംഗമമായ "തൊമ്മനും മക്കളും" എന്ന പ്രോഗ്രാമിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാകുന്നു

മാമലയോടും പടവെട്ടി മണ്ണിൽ കനകം വിളയിച്ചു ലോകത്തിന്റെ നാനാവശങ്ങളിൽ പൂർണ വംശശുദ്ധിയോടെ സ്വവംശ വിവാഹദിഷ്ഠിതമായ പൈതൃക പാരമ്പര്യത്തിൽ അടിയുറച്ചു, നിറഞ്ഞ തേജസോടെ പ്രയാണം തുടരുന്ന ക്നാനായ സമുദായത്തിന്റെ നട്ടെല്ലായി നിലനിൽക്കുന്ന   കെ.സി.വൈ.ൽ ന്റെ യശസ് വാനോളം ഉയർത്തുവനായി കുവൈറ്റ് കെ.സി.വൈ.ൽ നന്മയുടെ നിലാവിൽ അറുന്നൂറ്റിമംഗലം പള്ളിയുടെ അങ്കണത്തിൽ അണിയിച്ചൊരുക്കുന്ന "തൊമ്മനും മക്കളും" എന്ന പ്രോഗ്രാമിലേക്കു എല്ലാ ക്നാനായ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി കുവൈറ്റ്‌ കെ.സി.വൈ.എൽ പ്രസിഡന്റ്‌ സാലസ് തൊട്ടിയിൽ അറിയിച്ചു
പ്രോഗ്രാമിന്റെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്                                                                  999999ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.