വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ കുവൈറ്റില്‍ ഡിസംബര്‍ 29ന്. റവ.ഫാ.സാബു മാലിതുരുത്തിന് സ്വീകരണം

കുവൈറ്റ്; വി.എസ്തപ്പാനോസ് സഹദായുടെ തിരുനാളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതിന് കുവൈറ്റില്‍ എത്തിച്ചേര്‍ന്ന കോട്ടയം അതിരൂപതയിലെ കല്ലറ പഴയപളളി വികാരി റവ.ഫാ.സാബു മാലിതുരുത്തിന് കുവൈറ്റ് അന്താരാഷ്ട്രാ വിമാനതാവളത്തില്‍ തിരുനാള്‍ കണ്‍വീനര്‍ തോമസ് അബ്രാഹാമിന്റെയും തിരുനാള്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയും അത്ഭുതപ്രവത്തകനുമായ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഡിസംബര്‍ 29 വെളളിയാഴ്ച രാവിലെ 9.30 ന് അബ്ബാസിയ ഇന്റഗ്രെറ്റഡ് ഇന്‍ഡ്യന്‍ സ്‌കൂളില്‍ വച്ച് ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.