പതിനൊന്നാം വയസ്സിൽ യു കെ യിൽ നിന്നും  കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി ഹന്നമോൾ

പതിനൊന്നാം വയസ്സിൽ ബ്ലാക്ക്  ബെൽറ്റോ ? നിസ്സാര കാര്യമല്ല .എന്നാൽ ചിന്നു  എന്ന ഹന്നമോൾ പതിനൊന്നാം വയസ്സിൽ യുകെയിൽ നിന്നും കരാട്ടെയിൽ  ബ്ലാക്ക് ബെൽറ്റ് കരസ്‌ഥമാക്കിയിരിക്കുകയാണ് .കഴിഞ്ഞ ആറുവർഷത്തെ തുടർച്ചയായ പഠനവും ബ്ലാക്ക് ബെൽറ്റ് നേടിയെടുക്കണം എന്ന് ദൃഡനിച്ഛയവും  ആണ് ചിന്നു എന്ന കൊച്ചു മിടുക്കിയെ ഈ നിലയിൽ എത്തിച്ചത്.കരാട്ടെയോടൊപ്പം പഠനത്തിലും ഡാൻസിലും മുന്നേറികൊണ്ടിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.കരാട്ടെയിൽ എത്താൻ പറ്റുന്ന ഉയരത്തിൽ എത്തണം എന്നാണ് ഹന്നയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം .തന്നെയെപ്പൊഴും കാത്തു പരിപാലിക്കുന്ന ദൈവത്തിനും തന്റെ എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങും തണലും പ്രോത്സാഹനങ്ങളുമായി  നിൽക്കുന്ന തന്റെ മാതാ പിതാക്കളും ആണ് തന്റെ എല്ലാ ജീവിത വിജയങ്ങൾക്കും കാരണം എന്ന് ഈ കൊച്ചുമിടുക്കി ക്നാനായ പത്രത്തോട് പറഞ്ഞു .യു കെ യിൽ അടുത്തതായി നടക്കുന്ന കരാട്ടെ ചാമ്പ്യൻഷിപ്പുകളിൽ  ഹന്നമോൾ പങ്കെടുക്കും. യു കെ കെ സി എ കോവെന്ററി ആൻഡ് വാർവിക്ഷയർ യുണിറ്റ് വൈസ് പ്രെസിഡന്റും കടുത്തുരുത്തി ഇടവക  പൂവക്കോട്ടിൽ  ജോസിന്റെയും കുറുമുള്ളൂർ മുല്ലുപറമ്പിൽ റെജിയുടെയും രണ്ടു മക്കളിൽ ഇളയ പുത്രിയാണ് ഹന്നാ . റഗ്ബി high സ്‌കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഹന്നമോളെ കഴിഞ്ഞ ഏഴുവർഷമായി കരാട്ടെ പഠിപ്പിക്കുന്നത് സെൻസേവ് ആണ്  കരാട്ടെയിൽ ഇനിയും കൂടുതൽ കൂടുതൽ വിജയങ്ങൾ ഈ കൊച്ചുമിടുക്കിക്ക് ഉണ്ടാകട്ടെ എന്ന് ക്നാനായ പത്രം ഈ അവസരത്തിൽ ആശംസിക്കുകയാണ്

unnamed-1 unnamed-2 unnamed-3 unnamed-5ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.