ക്നാനായ പത്രം ആഗോള പുൽക്കൂട് മത്സരം 2017 – വീഡിയോകൾ സ്വീകരിക്കുന്ന അവസാന സമയം ഇന്ന് രാത്രി 12 മണി .

ക്നാനായ പത്രം ഒരുക്കുന്ന ആഗോള ക്നാനായ പത്രം പുൽക്കൂട് മത്സരത്തിന്റെ എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയതി ഇന്ന് ആണ്.    ഇന്ന് രാത്രി പന്ത്രണ്ടു മണിക്ക് മുൻപിൽ നിങ്ങൾ ഒരുക്കിയ മനോഹരമായ പുൽക്കൂടുകളുടെ വിഡിയോ ഞങ്ങൾക്കയക്കാൻ മറക്കരുതേ എന്ന് ക്നാനായ പത്രത്തിന്റെ  പ്രിയ വായനക്കാരായ നിങ്ങളെ ഓരോരുത്തരെയും ഓർമ്മിപ്പിക്കട്ടെ .ഇതിനോടകം പുൽക്കൂട് മത്സരത്തിന്റെ വിശദശാംശങ്ങൾ അറിയുവാനായി നിരവധി മെസ്സേജുകൾ ആണ് ഞങ്ങൾക്ക് നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്നത് .നിങ്ങൾ ഉണ്ടാക്കുന്ന പുൽക്കൂടുകൾ ലോക ക്നാനായ സമുദായത്തിന്റെ മുന്നിൽ കാട്ടുവാനുള്ള ഏറ്റവും നല്ല അവസരമാണ് ഈ മത്സരത്തിലൂടെ പ്രിയ വായനക്കാരെ നിങ്ങൾക്ക് ലഭിക്കുന്നത് .ആഗോള ക്നാനായ സമുദായത്തെ ഉൾപ്പെടുത്തി ആദ്യമായി ക്നാനായ പത്രം സംഘടിപ്പിക്കുന്ന  പുൽക്കൂട് മത്സരത്തിലെ വിജയികളെ ആരെന്നറിയാൻ  ആകാംഷയോടെയാണ് ലോകം  എമ്പാടും ഉള്ള ക്നാനായ ജനത  കാത്തിരിക്കുന്നത്  ക്നാനായ പത്രത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന പുൽക്കൂട് മത്സരത്തിൽ ക്നാനായ സമുദായ അംഗങ്ങൾക്ക് സ്വന്തം നിലയിലും, അംഗീകൃത സമുദായ സംഘടനകളുടെ പേരിലോ പള്ളികളുടെ പേരിലോ ഈ മത്സരത്തിൽ പങ്കടുക്കാവുന്നതാണ് .പുൽക്കൂട് മത്സരത്തിൽ വിജയികൾ ആകുന്നവർക്ക് ഏറ്റവും  ആകർഷകമായ സമ്മാനങ്ങളാണ് ലഭിക്കുക .പുൽക്കൂട് മത്സരത്തിൽ ഒന്നാമത് എത്തുന്നവർക്ക് ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ നൽകുന്ന പതിനായിരത്തി ഒന്ന് രൂപയും ട്രോഫിയും ലഭിക്കും.രണ്ടാമത് എത്തുന്ന ടീമിന് കുവൈറ്റ് കെ സി വൈ ൽ നൽകുന്ന അയ്യാരിരത്തി ഒന്ന് രൂപയും ട്രോഫിയും ലഭിക്കും മത്സരത്തിൽ മൂന്നാമത് എത്തുന്ന ടീമിന് ഐത്തിൽ കുര്യാച്ചൻ മെമ്മോറിയൽ ട്രോഫിയും മൂവായിരത്തി ഒന്ന് രൂപാ ക്യാഷ് അവാർഡും ആണ് ലഭിക്കുക .

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ പുൽകുടിന്റെ മൂന്ന് മിനിറ്റിൽ  കൂടാത്ത വിഡിയോ ഞങ്ങൾക്ക് അയച്ചു തരിക .പുൽക്കൂട് ഈ വർഷം ഉണ്ടാക്കിയതാണെന്നും  ഇടവക ഏതാണെന്നും നിങ്ങളുടെ വികാരി അച്ചന്റെ അല്ലങ്കിൽ  നമ്മുടെ ഇടവകയിൽ പ്രവർത്തിക്കുന്ന രൂപത അംഗീകരിച്ച സംഘടനയുടെ പ്രസിഡന്റ് അല്ലങ്കിൽ സെക്രട്ടറി  സാക്ഷ്യ പെടുത്തിയിരിക്കണം. .മത്സരത്തിൽ പങ്കെടുക്കുന്നവർ നിങ്ങളുടെ മൂന്ന്  മിനിറ്റിൽ കൂടാത്ത വിഡിയോ ഡിസംബർ 25 രാത്രി പന്ത്രണ്ട് മണിക്ക് മുൻപായി ഞങ്ങൾക്ക് ഈ (00918907373318)വാട്ട്സ് അപ്പ് നമ്പരില്‍  അയച്ചു തരിക .വിദഗ്ധ ടീം അടങ്ങുന്ന ജഡ്ജിങ് പാനൽ ആണ് വിധി നിർണ്ണയം  നടത്തുന്നത് .വിജയികൾ ആകുന്നവർക്ക് അറുനൂറ്റിമംഗലത്തു  ഡിസംബർ 29 തിയതി നടക്കുന്ന  കുവൈറ്റ് കെ സി വൈ ൽ അവാർഡ് നെറ്റിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ് .അന്നേദിവസം അവിടെ എത്തിച്ചേരാൻ പറ്റാത്ത പ്രവാസികളായ ആരെങ്കിലും ആണ് സമ്മാനാർഹരാകുന്നവെങ്കിൽ വിജയികൾക്കുന്നവർ നിർദ്ദേശിക്കുന്ന  ബന്ധുക്കൾക്ക് അന്നേദിവസം അവിടെ എത്തി സമ്മാനങ്ങൾ ഏറ്റു വാങ്ങാവുന്നതാണ്  . ക്നാനായ  പത്രത്തിന്റെ തുടക്കം മുതൽ ഞങ്ങളെ  പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രിയ വായനക്കാരായ നിങ്ങളെ ഓരോരുരുത്തരെയും ക്നാനായ പത്രം  ഈ മത്സരത്തിലേക്ക് ക്ഷണിക്കുകയാണ്. മത്സരത്തിന്റെ വിശദമായ നിയമാവലി താഴെ വായിക്കാവുന്നതാണ്   

മത്സരത്തിന്റെ നിബന്ധനകൾ

1 .ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അയക്കാൻ പറ്റുന്നതല്ല

2 ലോകത്തിലെ ഏതു ക്നാനായ സംഘടനകൾക്കോ വ്യക്തികൾക്കോ പള്ളികൾക്കോ മത്സരത്തിൽ പങ്കെടുക്കാം

3 .മൂന്ന്  മിനിറ്റിൽ കൂടാത്ത വിഡിയോ ഡിസംബർ 25 രാത്രി പന്ത്രണ്ട് മണിക്ക് മുൻപായി ഞങ്ങൾക്ക് ഈ വാട്ട്സ്  അപ്പ് നമ്പരിൽ അയച്ചു തരിക (00918907373318 )അതിന് ശേഷം വരുന്ന എൻട്രികൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല

4 .അയക്കുന്ന വിഡിയോയിൽ  പുൽക്കൂട് ഈ വർഷം ഉണ്ടാക്കിയതാണെന്നും  ഇടവക ഏതാണെന്നും നിങ്ങളുടെ വികാരി അച്ചന്റെ അല്ലങ്കിൽ  നമ്മുടെ ഇടവകയിൽ പ്രവർത്തിക്കുന്ന രൂപത അംഗീകരിച്ച സംഘടനയുടെ പ്രസിഡന്റ് അല്ലങ്കിൽ സെക്രട്ടറി  സാക്ഷ്യ പെടുത്തിയിരിക്കണം. സാക്ഷ്യപെടുത്താത്ത വിഡിയോകൾ മത്സരത്തിനായി പരിഗണിക്കുന്നതല്ല.

5 .യാതൊരു വിധ എഡിറ്റിങ്ങും വിഡിയോയിൽ ഉണ്ടായിരിക്കാൻ പാടുള്ളതല്ല അങ്ങനെ തോന്നുന്ന വിഡിയോകൾ മത്സരത്തിൽ നിന്നും അയോഗ്യത ആക്കുന്നതായിരിക്കും

6 .മത്സരത്തിനായി  ഉപയോഗിക്കുന്ന വിഡിയോകൾ ക്നാനായ പത്രത്തിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും .

7 . മത്സരാർഥികൾ തങ്ങളുടെ പേരും വീട്ടുപേരും സ്‌ഥലവും വിഡിയോയിൽ പറയേണ്ടതാണ് സമ്മാനങ്ങൾ കിട്ടുന്നവരെ ഏറ്റവും പെട്ടന്ന് അറിയിക്കുവാൻ ഇത്‌ ഞങ്ങളെ സഹായിക്കും

8 .മത്സരത്തിന്റെ പൂർണ്ണ നിർണ്ണയം ക്നാനായ പത്രം മാനേജ്മെന്റിന്റെ കൈകളിലായിരിക്കും ഏതു തർക്കത്തിന്റെയും അവസാന വാക്ക് ക്നാനായ പത്രത്തിന്റെ മാനേജിങ് ടീമായിരിക്കും

9 .മികച്ച ഒരു ജഡ്ജിങ് പാനൽ ആയിരിക്കും വിധി നിർണ്ണയങ്ങൾ നടത്തുക 

10 .പുൽക്കൂടിന് 70  മാർക്ക് ലൈറ്റിംഗിന് 15 മാർക്ക് ക്രിസ്തുമസ് ട്രീ ആൻഡ് ഡെക്കറേഷൻ 15  മാർക്ക് എന്നീ അനുപാതത്തിലായിരിക്കും വിധിനിർണ്ണയം  നടക്കുക

11 .നിങ്ങളുടെ വിഡിയോകളിൽ  നിങ്ങളുടെ പുൽക്കൂടിന്റെ എല്ലാ വശങ്ങളും  ഒപ്പിയെടുക്കുക ഇത് വിധിനിർണ്ണയത്തിനായി ജഡ്ജസിനെ സഹായിക്കും

12 .മത്സരവുമായി എന്തെങ്കിലും തരത്തിൽ സംശയമുണ്ടെങ്കിൽ താഴെ പറയുന്ന വാട്ട്സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുവുന്നതാണ് ( 00919072697697, 00447533745997)

unnamed-123-206x300ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.