കെ സി വൈ എൽ ഇലക്ഷൻ ചൂടിലേക്ക് സ്ഥാനാർത്ഥികളെ ഇവിടെ പരിചയപെടാം

കോട്ടയം അതിരൂപതയിലെ യുവജന പ്രസ്ഥാനമായ കെ സി വൈ എൽ ന്റെ 2018-2019 പ്രവർത്തന വർഷത്തേക്കുള്ള നേതൃത്വ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കുകയാണ്. കെ സി വൈ എൽ ന്റെ സുവർണജൂബിലി വർഷത്തിൽ ആര് സംഘടനയെ നയിക്കും എന്നറിയുവാൻ ഈ മാസം 28വരെ കാത്തിരിക്കണം . തിരഞ്ഞെടുപ്പിന്റെ അങ്കതട്ടിൽ രണ്ടു പാനലായി നിന്ന് കൊണ്ട് ശക്തമായ ഒരു മത്സരത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്. ട്രഷറർ സ്ഥാനത്തേക്ക് ഒരാൾ സ്വാതന്ത്രനായും മത്സരിക്കുന്നു. നിലവിലെ ജനറൽ സെക്രട്ടറിയും പുന്നത്തുറ ഇടവകാംഗവുമായ ബിബീഷ് ഓലിക്കമുറിയിൽ പ്രസിഡന്റ് സ്ഥാനാർഥി ആയി നേതൃത്വം നൽകുന്ന പാനലും, ഉഴവൂർ കെ സി വൈ എൽ യൂണിറ്റിനെ അതിരൂപതയിലെ മികച്ച യൂണിറ്റാക്കി മാറ്റുവാൻ മുന്നിൽ നിന്നുകൊണ്ട് നയിച്ച ജോമി ജോസ് കൈപ്പാറേട്ട് പ്രസിഡന്റ്സ്ഥാനാർഥി ആയും നയിക്കുന്ന  പാനലും തമ്മിലാണ് മൽസരത്തിന് കളമൊരുങ്ങുന്നത്. എന്നാൽ ട്രഷറർ സ്ഥാനത്തേക്ക് സ്വാതന്ത്രനായി നിന്നുകൊണ്ട് കൈപ്പുഴ ഇടവകാംഗം ജ്യോതിഷ് ലൂക്കോസും മത്സരിക്കുന്നുണ്ട്. 

ആഗോള കത്തോലിക്കാ സഭയിലെ ആദ്യത്തെ യുവജന പ്രസ്ഥാനമായ കെ സി വൈ എൽ നെ അതിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ നയിക്കുവാൻ സമുദായ സ്നേഹം നെഞ്ചിലേറ്റിയ കഴിവും പ്രാപ്തിയും ഉള്ള ഒരു നേതൃത്വത്തെ തിരഞ്ഞെടുക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ ഇലക്ഷനിൽ നിഷ്പക്ഷമായി നിന്നുകൊണ്ട് മത്സരിക്കുന്ന എല്ലാ യുവജന  സുഹൃത്തുക്കൾക്കും ക്നാനായ പത്രത്തിന്റെ വിജയാശംസകൾ നേരുന്നു. 

മത്സരിക്കുന്ന പാനലുകളെ പരിചയപെടുത്തികൊണ്ടു പുറത്തിറക്കിയ പത്രക്കുറിപ്പ് ഇവിടെ പ്രസിധീകരിക്കുന്നു 

25446106_1688482124536356_2038470269559220737_nകോട്ടയം: ക്നാനായ സമുദായത്തിന് -കോട്ടയം ക്നാനായ അതിരൂപതക്ക്-ഒരു പാട് മഹത് വ്യക്തിത്വങ്ങളെ കാലാകാലങ്ങളിൽ സമ്മാനിച്ച KCYL ന്റെ 2018-19 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള election വിജ്ഞാപനം പുറത്തിറങ്ങിയ വിവരം എല്ലാ ക്നാനായ യുവജനങ്ങളും അറിഞ്ഞു കാണുമല്ലോ. സുവർണ ജൂബിലിയെ വരവേൽക്കാൻ തയ്യാറായി നിൽക്കുന്ന കേരള കാതോലിക്കാ സഭയിലെ ആദ്യ യുവജന പ്രസ്ഥാനം മികവുറ്റ "യുവജന ശുശ്രുഷകരുടെ" നേതൃത്വം ഏറ്റെടുക്കേണ്ടത് "new gen" കാലഘട്ടത്തിൽ അത്യാവശ്യമാണ്. അതിനായി സമുദായത്തെ അറിയുന്ന, സമുദായത്തിലെ യുവതയുടെ വികാരം വിവേകത്തോടെ മനസ്സിലാക്കുന്ന, യൂണിറ്റ് പ്രവർത്തങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച, കാഴ്ചപ്പാടുകൾ ഉള്ള "യുവജന ശുശ്രുഷകരെ" നിങ്ങളുടെ അറിവിനും അംഗീകാരത്തിനുമായി സർപ്പിക്കുന്നു."ആരോഗ്യകരമായ മത്സരം" നാളെയുടെ വ്യക്താക്കളെ ക്നാനായ സമുദായത്തിനു സമ്മാനിക്കും.പ്രാത്ഥന സഹായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് *"ക്നാനായ യുവജന മുന്നേറ്റത്തിന്, സമർപ്പിത യുവത്വം"*

പ്രസിഡന്റ്‌ – ജോമി കൈപ്പാറേട്ട്, ഉഴവൂർ

ജെ.സെക്രട്ടറി -JOICE ജോസ്, ചാമക്കാല, മാഞ്ഞൂർ

ട്രെഷറർ-അനിറ്റ് ചാക്കോ,കുറ്റൂർ, മലങ്കര

വൈസ്.പ്രസിഡന്റ്‌ -സ്റ്റെഫി കപ്ലങ്ങാട്ടു, പടമുഖം

ജോ.സെക്രട്ടറി – ജിസ്മി മണക്കാട്ട് , പിറവം.


25398740_372159606562745_7318819124616126743_nകേരള ക്നാനായ കാതോലിക്ക  സഭയിലെ  യൂവജനപ്രസ്ഥനമായ കെ .സി .വൈ .എൽ 50 – ആം വര്ഷത്തിലേയ്ക്ക് ചുവടുവയ്ക്കുകയാണ് 

ക്രൈസ്തവ മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് യൗവനത്തിന്റെ ഇടയിൽ പുതിയ ശക്തിയാകുവാനും . സമുധായത്തിന്റെ തനിമയിലും പാരമ്പര്യത്തിലും യൂവത്വത്തെ മുന്നിൽനിന്നു   നയിക്കാനും വിശുദ്ധമായ നമ്മുടെ ആചാരങ്ങൾ കാത്തുസൂക്ഷിക്കുവാനും സൂവര്ണജൂബിലീ നിറവിൽനിൽകുന്ന കെ.സി.വൈ.എൽ നെ നയിക്കാൻ ഞങ്ങളിതാ…..  

യൂവജനങ്ങളായ നമ്മുക്ക് ക്രിസ്തുവിലൂടെ സമുധായത്തിനായി ഒന്നിച്ചു…. ഒറ്റകെട്ടായി ….ഒരുമയോടെ മുന്നേറാം ……..

ഈ ഇലക്ഷന് എല്ലാവരുടെയും സഹായ സഹകരങ്ങളും പ്രേതീക്ഷിക്കുന്നു 

പ്രസിഡന്റ്: ബിബീഷ് ഓലിക്കമുറിയിൽ , പുന്നത്തുറ     

വൈസ് പ്രസിഡന്റ് :സിജിൻമോൻ  ഒഴുകയിൽ , കുറുമള്ളൂർ 

സെക്രട്ടറി: റ്റിജിൻ  ചേന്നാത്ത്‌ , കുമരകം 

ജോയിന്റ് സെക്രട്ടറി: സ്വർണ കണ്ടാരപ്പള്ളിയിൽ , കുറുപ്പുംതറ

ട്രെഷറർ: ജോണീസ് സ്റ്റീഫൻ പാണ്ടിയംകുന്നേൽ , അരീക്കര

25550348_1491465554300664_5749811109802251787_nഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.