ഷീരമേഖലയെ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത്‌ അത്യന്താപേക്ഷിതം- വനം വകുപ്പ്‌ മന്ത്രി കെ. രാജു

* ചൈതന്യ കാര്‍ഷികമേളയില്‍ ജനത്തിരക്കേറുന്നു


unnamed-1കോട്ടയം: ക്ഷീരമേഖലയെ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത്‌ അത്യന്താപേക്ഷിതമാണെന്ന്‌ വനം വകുപ്പ്‌ മന്ത്രി കെ. രാജു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 20-ാമത്‌ ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനത്തിലെ ഭക്ഷ്യസമൃദ്ധി ദിന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക വിഭാഗങ്ങളുടെ ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത്‌ അനിവാര്യമാണെന്നും അത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എല്ലാ വിഭാഗം ജനങ്ങളുടേയും ഒത്തുചേരലിന്‌ വഴിയൊരുക്കുവാന്‍ ചൈതന്യ കാര്‍ഷിക മേളയിലൂടെ സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുറമുഖ വകുപ്പ്‌ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക സംസ്‌ക്കാരത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കെ.എസ്‌.എസ്‌.എസ്‌ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കാര്‍ഷിക മേഖലയാണ്‌ നാടിന്റെ സമ്പദ്‌ വ്യവസ്ഥയുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ചൈതന്യ ജീവകാരുണ്യ ആംബുലന്‍സ്‌ പദ്ധതിയുടെ ഉദ്‌ഘാടനം വൈദ്യുതി വകുപ്പ്‌ മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക്‌ ന്യായമായ വില ലഭിക്കുന്നതോടൊപ്പം ഭക്ഷ്യസ്വാശ്രയത്വം നേടിയെടുക്കുവാന്‍ കഴിയുമ്പോഴുമാണ്‌ നാടിന്റെ സമഗ്രവികസനം സാധ്യമാകുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ജീവകാരുണ്യം മുന്‍നിര്‍ത്തി കെ.എസ്‌.എസ്‌.എസ്‌ തുടക്കം കുറിച്ച ആംബുലന്‍സ്‌ പദ്ധതി നിര്‍ദ്ധനരായ ആളുകള്‍ക്ക്‌ സഹായഹസ്‌തമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ്‌ തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി മൈക്കിള്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്‍സ്‌ വര്‍ഗീസ്‌, എല്‍.ഐ.സി പി.&ജി.എസ്‌ മാനേജര്‍ രാജഗോപാല്‍ കമ്മത്ത്‌, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ ഫാ. മാത്യൂസ്‌ വലിയപുത്തന്‍ പുരയില്‍, കാരിത്താസ്‌ സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ട്രസ്സ്‌ ജനറല്‍ മിസ്സ്‌ ത്രേസ്യാമ്മ വി.റ്റി, കെ.എസ്‌.എസ്‌.എസ്‌ കോര്‍ഡിനേറ്റര്‍ ജോസി ജോണ്‍, കെ.എസ്‌.എസ്‌.എസ്‌ വനിതാ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ്‌ മായക്കുട്ടി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ആയിരക്കണക്കിന്‌ ആളുകളാണ്‌ മേളയില്‍ സന്ദര്‍ശകരായി എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്‌. കാര്‍ഷിക വിളപ്രദര്‍ശനം, പൗരാണിക ഭോജനശാല, അട്ടപ്പാടി മുടുക ഉരിന്റെ പ്രദര്‍ശനം, പക്ഷിമൃഗാദികളുടേയും പുഷ്‌പഫല വൃക്ഷാദികളുടെയും പ്രദര്‍ശനം, അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ തുടങ്ങിയ നിരവധിയായ ക്രമീകരണങ്ങള്‍ മേളയോടൊപ്പം ഒരിക്കിയിട്ടുണ്ട്‌.
unnamed-2ഭക്ഷ്യസമൃദ്ധി ദിനമായ ഇന്നലെ ചുങ്കം, കടുത്തുരുത്തി മേഖലകളുടെ കലാപരിപാടികള്‍ നടത്തപ്പെട്ടു. ജീവിതശൈലി രോഗങ്ങളും പ്രായോഗിക പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ചാസ്സ്‌ ആശാകിരണം പ്രോഗ്രാം ഓഫീസര്‍ ബിന്ദു തോമസ്‌ സെമിനാര്‍ നയിച്ചു. തുടര്‍ന്ന്‌ കാര്‍ഷിക മത്സരങ്ങളായ ഉപ്പുകൊണ്ടുള്ള പച്ചക്കറി നിര്‍മ്മാണം, അക്കുകളി, ദമ്പതി മഡ്‌ മാസാ റിലെ എന്നിവയും നടത്തപ്പെട്ടു. തുടര്‍ന്ന്‌ ഉത്സവമേളം സിനിമാറ്റിക്‌ ഡാന്‍സ്‌ മത്സരവും മദ്ധ്യകേരള ഗ്രാമവികസന സമിതി വടംവലി മത്സരവും നാടകവും നടത്തപ്പെട്ടു.
പരിസ്ഥിതി സൗഹാര്‍ദ്ദ ദിനമായി ആചരിക്കുന്ന ഇന്ന്‌ രാവിലെ 10.45 ന്‌ ഉഴവൂര്‍ മേഖല കലാപരിപാടികളും 11.15 ന്‌ ജീവിതനൈപുണികള്‍ അനുദിനജീവിതത്തില്‍ എന്ന വിഷയത്തില്‍ പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ്‌ ട്രെയിനര്‍ അഡ്വ. ബിനു കണ്ണന്താനം നയിക്കുന്ന സെമിനാറും നടത്തപ്പെടും. 12.15 ന്‌ ഇടയ്‌ക്കാട്‌ മേഖലാ കലാപരിപാടികളും തുടര്‍ന്ന്‌ ടയര്‍മാസാ പെനാല്‍റ്റി അടി, പൊറോട്ട അടി, കൊയ്‌ത്ത്‌ പാട്ട്‌ ദൃശ്യാവിഷ്‌ക്കാരം എന്നീ മത്സരങ്ങളും നടത്തപ്പെടും. 2.30 ന്‌ നടത്തപ്പെടുന്ന പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടനം റവന്യു വകുപ്പ്‌ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അനുഗ്രഹ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, അനൂപ്‌ ജേക്കബ്ബ്‌ എം.എല്‍.എ, എല്‍ദോ എബ്രാഹം എം.എല്‍.എ, തദ്ദേശ സ്വയംഭരണവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി റ്റി.കെ. ജോസ്‌ ഐ.എ.എസ്‌, നബാര്‍ഡ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ ആര്‍.സുന്ദര്‍, കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഖറിയാസ്‌ കുതിരവേലി, വൈസ്‌ പ്രസിഡന്റ്‌ മേരി സെബാസ്റ്റ്യന്‍, കോട്ടയം അതിരൂപതാ പ്രസ്‌ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. തോമസ്‌ ആനിമൂട്ടില്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജയലളിത എസ്‌, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ്‌ ആന്‍ഡ്‌ ഡെവലപ്പ്‌മെന്റ്‌ സ്റ്റേറ്റ്‌ പ്രോഗ്രാം ഡയറക്‌ടര്‍ ഡോ. സാബു റ്റി, കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ്‌ പി.എന്‍, കെ.എസ്‌.എസ്‌.എസ്‌ പുരുഷ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ്‌ ജോണ്‍ മാവേലില്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച്‌ കോട്ടയം ജില്ലാ പഞ്ചായത്തുമായി സഹകരിച്ചുള്ള ജൈവകര്‍ഷക വിപണിയുടെ ഉദ്‌ഘാടനവും നടത്തപ്പെടും. 5 മണിക്ക്‌ ആകാശഗംഗ റിയാലിറ്റി ഷോയും 5.45 ന്‌ സ്‌നേക്ക്‌ മാസ്റ്റര്‍ വാവ സുരേഷ്‌ നയിക്കുന്ന വിസ്‌മയക്കാഴ്‌ചയും 7 മണിക്ക്‌ സ്റ്റാര്‍സ്‌ ഓഫ്‌ കോട്ടയം അവതരിപ്പിക്കുന്ന കലാസന്ധ്യയും നടത്തപ്പെടും.
 

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.