അമ്മയാം ഭൂമി; കവിത – സജി നെടുംതൊട്ടിയില്‍ കുറുമുള്ളൂര്‍

കലിതുള്ളി നില്‍ക്കുന്ന കാലവര്‍ഷമേ നിന്റെ 

കരളില്‍ നിന്നുതിരുന്ന പനിനീര്‍തുള്ളികള്‍

സൂര്യതാപ കിരണങ്ങളേറ്റിട്ട്

മാറിടം വിണ്ടുവരണ്ടൊരു ഭൂമിതന്‍

ഗര്‍ഭപാത്രത്തിലെന്നപോള്‍ ഉള്‍ക്കൊണ്ട്

മണ്ണിന്റെ ദാഹമകറ്റി നീ അമ്മയായ്

മുള്ളുകള്‍ പുല്ലുകള്‍ പുഷ്പലതാദികള്‍

വന്‍മരമെല്ലാമേ നിന്‍ മാറിടത്തില്‍

പൊട്ടിമുളച്ച് പുഷ്പ്പിച്ചീടുമ്പോള്‍

അമ്മയാം ഭൂമിക്ക് ആനന്ദപുളകമായ്

ദൈവമാം ഈശ്വരന്‍ സൃഷ്ടിച്ചമര്‍ത്യനേ

ഭൂമിതന്‍ അമ്മയോ കാത്തുരക്ഷിക്കുന്നു

മര്‍ത്യരാം നമ്മളോ സ്വന്തിച്ഛനേടുവാന്‍

അമ്മയാം ഭൂമിയേ ചവിട്ടിമതിക്കുന്നു

അമ്മതന്‍ പൊന്‍മക്കള്‍ വീഴുന്ന നേരത്ത്

വാരി പുണര്‍ന്നങ്ങ് മുത്തങ്ങള്‍ നല്‍കിടും

വേനവും മഞ്ഞും മഴയും തണുപ്പും

മേകുന്നു മക്കള്‍ക്ക് സമ്പല്‍ സമൃദ്ധിയായ്

നിന്‍വിശപ്പും ദാഹവും തീര്‍ക്കുവാന്‍

ഭൂമിതന്‍ അമ്മയെ സ്‌നേഹിക്കൂ മക്കളേ

നിന്‍ യാത്ര തുടങ്ങുന്നതെവിടെ നിന്ന് ഓര്‍ക്കു

യാത്രയെത്തുന്നതോ അമ്മതന്‍ മടിത്തട്ടില്‍ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.