പരിശുദ്ധ അമ്മയിലൂടെ യേശുവിലേക്ക്- Day: 8: അമ്മയോടൊപ്പം ജപമാലയിലൂടെ ഗിന്നസിലേക്ക്..

947 മുതൽ 1976 വരെ പരിശുദ്ധ അമ്മ ഇറ്റലിയിലെ പ്രിയേന എന്ന നഴ്സിന്  റോസാമിസ്റ്റിക്കാ മാതാവിന്റെ രൂപത്തിൽ ദർശനം നൽകികൊണ്ട് ജപമാലചൊല്ലി പ്രാർത്ഥിക്കുന്നതിന്റെെ ഗുണത്തെ  കുറിച്ചും ലോകം മുഴുവൻ ഉളള എല്ലാ പാപികളുടെയും രക്ഷ ക്കായി പ്രാർത്ഥന, ഉപവാസം, പരിഹാരം എന്നിവ നടത്തി പ്രാർത്ഥിക്കുവാൻ ലോകം  മുഴുവൻ പറയുവാൻ  അമ്മ  ആവശ്യപെട്ടു. മാതാവിന്റെ ദർശനത്തിൽ 3 പൂവുകൾ കാണിച്ചു കൊടുത്തു. അതിൽ വെളുത്ത കളർ ഉളള പൂവ് പാപ കറ ഇല്ലാത്ത അമ്മ യുടെ പ്രതിനിദിയായും, റെഡ്കളർ ഈശോയുടെ അമ്മയാണ് എന്നും സൂചിപ്പിക്കുന്നു. സ്വർണ്ണനിറം ഉളള പൂവ് പരിശുദ്ധ ആത്മവിന്റെ മണവാട്ടിയായും അമ്മയെ സൂചിപ്പിക്കുന്നു.

38 വർഷം വിക്കനായി ജീവിതത്തിൽ ഒത്തിരിയേറെ പ്രയാസപെട്ട തൃശൂർ ഉളള ഫ്രാൻസിസ് ജോസഫിനെയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്. 2016 മെയ്‌ 26 ന് 142 മണിക്കൂർ 22 മിനിറ്റ് 17 സെക്കൻഡ് തുടർച്ചയായി ക്ലാസ്സ്‌ എടുത്തു കൊണ്ട് ഗിന്നസ് ബുക്കിൽ റെക്കോർഡ് നേടിയ ഫ്രാൻസിസ്,  തന്റെ  ജീവിതത്തിൽ പരിശുദ്ധ അമ്മ വഴി ജപമാല പ്രാർത്ഥനയിലൂടെ ലഭിച്ച അനുഗ്രഹം വിവരിക്കുന്നതി പ്രകാരംമാണ്.  ടീച്ചിങ് മേഖലയിൽ ജോലി തേടി നടന്ന ഫ്രാൻസിസ് തന്റെ വിക്ക് ജോലിക്ക് തടസം ആകും എന്ന് തിരിച്ചറിയുകയും, ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി എത്രയും ദയയുളള മാതാവേ എന്ന പ്രാർത്ഥനയും ഓ നിത്യസഹായ മാതാവേ എന്ന പ്രാർത്ഥനയും പല തവണ ആവർത്തിച്ചു ചെല്ലുവാനും തൊട്ടടുത്തുളള ദേവാലയത്തിൽ  പോയി അമ്മയുടെ നാമത്തിൽ പ്രാർത്ഥിക്കുവാനും തുടങ്ങി. ഒരു നല്ല കോളേജിൽ പഠിപ്പിക്കാൻ അവസരം ലഭിച്ച അദ്ദേഹത്തിൻറെ വിക്കും പതുക്കെ മാറുന്നതായി അദ്ദേഹത്തിനു തോന്നി പല കോളേജിലും വിസിറ്റിംഗ് ക്ലാസുകൾ എടുക്കാൻ അദ്ദേഹത്തെ വിളിക്കുകയും എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി അദ്ദേഹം ഒരു മാരതോൺ  ക്ലാസിനു  തയ്യാറാ വുകയും  ചെയ്തു. ആദ്യം അദ്ദേഹം അതു നിരസിചെങ്കിലും   താലന്ദുകൾ നൽകുന്ന ഈശോ എന്ന വചനത്തിൽ ആകർഷകനായി  അദ്ദേഹം അതിനു തയ്യാർ എടുത്തു. അതിനു വേണ്ടി അദ്ദേഹം കണ്ടുപിടിച്ചതു മാതാവിന്റെ നാമത്തിൽ ഉളള ഹോളി ഗ്രേസ് അക്കാദമി ആണ്.  അദ്ദേഹവും കുടു ബവും അദ്ദേഹത്തിന്റെെ  ഇടവക മുഴുവനും  അദ്ദേഹത്തിന്റെ വിജയത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിച്ചു. അങ്ങനെ അമ്മ വഴി ഈശോയുടെ സഹായം മൂലം ഗിന്നസ് ബുക്കിൽ ഇടം നേടിയ ഫ്രാൻസിസ് ഇന്ന് തന്റെ എല്ലാ പ്രസഗത്തിലും തനിക്കു ലഭിച്ച ഈ വലിയ അനുഗ്രഹത്തെ എടുത്തു കാട്ടുന്നു.

അമ്മയോടൊപ്പം ഗിന്നസിലേക്ക് നടന്നു കയറിയ ഫ്രാൻസിസിനു എപ്പോഴും കരുത്തു പകർന്നു നൽകിയത് കുടുംബം ഒന്നിച്ചു ളള ജപമാല പ്രാർത്ഥന ആയിരുന്നു. തന്റെ പേര് പറയ്യാൻ പോലും 5 സെക്കൻഡ് ആവശ്യമായിരുന്ന ഫ്രാൻസിസ് തന്റെ ഭാര്യയുടെ വാക്കുകൾ കടമെടുത്തു പറയയുന്നതിങ്ങനെയാണ് നമ്മുടെ ബലഹിനതയിൽ ഈശോ നമുക്ക്  വേണ്ടി സംസാരിക്കുന്നു.

ഈ കുടുംബത്തിനോട്  ഒന്നായി നമുക്കും അമ്മവഴി ഈശോയോടു പ്രാർത്ഥിക്കാം. "ഓ നിത്യസഹായ മാതാവേ നിർഭാഗ്യപാപി യായ ഞാൻ അമ്മയുടെ പാദങ്ങളിൽ അണയുന്നു. ഞാൻ അങ്ങയിൽ ശരണപെടുന്നു. ഓ കാരുണ്യത്തിൻറെ അമ്മേ, എന്നിൽ കനിയണമേ. പാപികളുടെ ആശ്രയവും ശരണവും എന്ന് പലരും അമ്മയെ വിളിക്കുന്നത് ഞാൻ കേൾക്കുന്നു. ആകയാൽ അങ്ങ് എന്റെ ആശ്രയവും ശരണവും ആകണമേ.  ഈശോയുടെ സ്നേഹത്തെ കുറിച്ച് അങ്ങ് എന്നെ പഠിപ്പിക്കണമേ. നിർഭാഗ്യയായ ഈ പാപിയുടെ നേരെ അങ്ങ് കരം നീട്ടണമേ. ഈശോയിൽ ആശ്രയിക്കാ ത്തതിനാൽ എന്റെ കഴിഞ്ഞ ജീവിതത്തിൽ ഹാ കഷ്ടം. അങ്ങയോട് പ്രാർത്ഥിച്ചാൽ അങ്ങ് എന്നെ സഹായിക്കുമെന്നു  ഞാൻ തിരിച്ചറി യുന്നു എന്നാൽ പാപ ത്തി ൽ വീഴുവാനുളള പരിഷകൾ ഉണ്ടാവുമ്പോൾ അങ്ങ് എന്നെ സഹിക്കാൻ മനസു കാണിക്കണമേ. ആമേൻ..ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.