പരിശുദ്ധ അമ്മയിലൂടെ യേശുവിലേക്ക്. Day:2 ജപമാല പ്രാർത്ഥനയുടെ ശക്തി.

അത്ഭുതകരമായ ശക്തിയുള്ള പ്രാർത്ഥനയാണ്   ജപമാലപ്രാർത്ഥന ജപമാല എന്ന  വാക്കിന്റെ അർത്ഥം ജപം ആവർത്തിച്ച് ഒരു മാലപോലെ ചെല്ലുന്നത് എന്നതാണ്. ഓരോ ദിവസവും ജപമാല പ്രാർത്ഥന  ചെല്ലുന്ന വ്യക്തി ഒരു 30 മിനിറ്റ്   എങ്കിലും  യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും, പരസ്യജീവിതത്തെക്കുറിച്ചും, മരണത്തെക്കുറിച്ചും, ഉത്ഥാനത്തെക്കുറിച്ചും, ആവർത്തിച്ച് പ്രാർത്ഥിക്കുന്നു. ഈ കാലഘട്ടത്തിനു പറ്റിയ ഏറ്റവും ശക്തമായ ആയുധം ആണ് ജപമാല. ഇതു  പ്രാർത്ഥിക്കുന്ന  വ്യക്തി യേശുവിന്റെ അടുക്കലേക്കു കൂടുതൽ അടുക്കുന്നു. ജപമാല ചെല്ലുമ്പോൾ നമ്മൾ മാതാവിലുടെ യേശുവിന്റെ രക്ഷാകര രഹസ്യം ഓർക്കുകയും  പരിശുദ്ധ അമ്മയുടെ മദ്യസ്ഥതയാൽ യേശുവിൽ നിന്നും  അനുഗ്രഹം  നേടിയെടുക്കുകയും ആണ് ചെയ്യുക.

തിരുസഭയിൽ മാർപാപ്പ മാരുടെ ചരിത്രം പഠിക്കുമ്പോൾ  ഒരു വലിയ ജപമാല ഭക്തനെ നമുക്കു കാണാൻ കഴിയും.. അദ്ദേഹം വൈദിക വിദ്യാർത്ഥി ആയിരിക്കുമ്പോൾ അദേഹത്തിന്റെ മേൽ ഒരു കഠിനമായ രോഗം അലട്ടുകയും അത് പിന്നീട് ചോഴലി   ആയി മാറുകയും  റെക്ടർ അച്ഛൻ പല വിത ചികിത്സകൾ  നടത്തിയെകിലും  ആ രോഗം  വിട്ടു പോയില്ല അവസാനം റെക്ടർ അച്ഛൻ മനസില്ല മനസോടെ അച്ഛന്റെ പ്രിയപ്പെട്ട വിദ്യാർത്ഥി യോട് വീട്ടിലേക്കു തിരിച്ചുപോകണം  എന്ന് ആവിശ്യപെട്ടു. പോകുന്നതിനു മുൻപായി ആ വിദ്യാർത്ഥിയുടെ തോളിൽ തട്ടി പറഞ്ഞു ആർക്കും നിന്നെ സുഖപ്പെടുത്താൻ  ആയില്ലെകിലും ഈ ജപമാല ഉപയോഗിച്ച് നീ എന്നും അമ്മയുടെ  സഹായം  തേടി യേശുവിനോടു പ്രാർത്ഥിക്കണം  എന്നു നിർദേശിച്ചു  അദ്ദേഹം അതു അനുസരിച്ചു .  ഒന്നര വർഷത്തെ ജപമാല പ്രാർത്ഥനയുടെ  കാത്തിരിപ്പിനൊടുവിൽ അദേഹത്തിന്റെ  രോഗം  പൂർണ്ണമായി    മാറി എന്ന സർട്ടിഫിക്കറ്റ് ഡോക്ടർ നൽകുകയും അദ്ദേഹം പിന്നീട് സെമിനാരിയിൽ തിരിച്ചു വരുകയും വൈദികൻ ആകുകയും ആ വൈദികൻ  ആണ്  പിന്നീട് സഭയെ ദീർഘനാൾ നയിക്കുകയും പ്രശ്‌നകാലത്തു  സഭയുടെ അമര്ത്തു നിന്ന് സഭയെ നയിച്ച 9ആം പിയുസ് മാർപാപ്പ. അദ്ദേഹം ജപമാലയെ കുറിച്ച് പറയുന്നത് ജപമാല ചൊല്ലികൊട്ടിരിക്കുന്ന ഒരു ജനത്തെ  എനിക്ക് തരു  ഈ ലോകത്തെ എനിക്ക്  തോല്പിക്കാൻ ആകും എന്നാണ്. മാർപാപ്പയോട് ചേർന്നു  നിന്ന് നമുക്കും  മാതാവിന്റെ വലിയ പ്രാർത്ഥന  ആയ "ശക്തനായവൻ എനിയ്ക്കു വലിയ കാര്യങ്ങൾ  ചെയ്തിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാണ്" "ഇതാ കർത്താവിന്റെ ദാസി അവിടുത്തെ ഇഷ്ടം എന്നിൽ     നിറവേറട്ടെ " വിനയത്തിന്റെ  സ്‌നേഹത്തിന്റെ  മാതൃക പകർന്നു നൽകുന്ന ഈ പ്രാർത്ഥനകളോട്  ചേർന്ന് നിന്ന് കൊണ്ട്  നമുക്കും അമ്മയുടെ മാത്യസ്ഥം തേടി  യേശുവിനോട്  പ്രാത്ഥിക്കാം… ആമേൻ…







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.