പരിശുദ്ധ  അമ്മയിലൂടെ യേശുവിലേക്ക്

Day. 1: അമ്മയുമായുള്ള  കൂട്ടുകെട്ട് 

പിതാവ്,  പുത്രൻ,  പരിശുദ്ധ  ആത്മാവ്  ഈ   ത്രിയേക  ദൈവം   കഴിഞ്ഞു  ഒരു   വ്യക്തിയുടെ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങൾക്കും  പരിഹാരം കാണാൻ സഹായിക്കുന്ന ദൈവിക ക്രമീകരണം ആണ് പരിശുദ്ധ അമ്മയുമായുള്ള കൂട്ടുകെട്ട്. മാതാവ്  പ്രതിക്ഷപെട്ട  ഫ്രാൻസിലെ ലൂർദ്       നമുക്കു സുപരിചിതമാണ്. അനേകം  അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്ന സ്ഥലമാണ് ലൂർദ്. പരിശുദ്ധ അമ്മയുടെ മാദ്യസ്തം   തേടി ആണ്  ദിവ്യകാരുണ്ണ്യ    യാത്ര അവിടെ  നടക്കുന്നത്.

ഒരിക്കൽ ഒരു തളർന്നു പോയ ഒരു പെൺകുട്ടിയുമായി മാതാപിതാക്കൾ   അവിടെ വരുകയും അവളെ കിടപ്പുരോഗികൾക്ക് അനുവദിച്ച പ്രേത്യകസ്ഥലത്തു കിടത്തുകയും ചെയ്തു. ആദ്യദിനം അവൾ തീഷ്‌ ണ്ണതയോടെ പ്രാത്ഥിച്ചു. ഈശോയെ എന്നെ സുഖപ്പെടുത്തണമേ…

  2ആം ദിനവും അവൾ വലിയ ആഗ്രഹത്തോടെ പ്രാത്ഥിച്ചു ഈശോയെ എന്നെ നടത്തന്നെമേ…. ഈ 2ദിനവും ഒരു  അനുഭവും ലഭിക്കാതിരുന്ന കൊച്ചിന് വിഷമമായി . അവൾ 3ആം ദിവസം അവളുടെ പ്രാത്ഥനയിൽ  അൽപ്പം മാറ്റം വരുത്തി ഈശോയെ ഇന്ന് എന്നെ സുഖപ്പെടുത്തിയില്ലെകിൽ ഞാൻ നിന്റെ അമ്മയോട് പറയും എന്ന് പ്രാർത്ഥിച്ചതായും  ആ നിമിഷം തന്നെ അവൾ സുഖം പ്രാപിച്ചതായി ലോകം മുഴുവൻ സാക്ഷ്യം വഹിച്ചത് നമ്മൾ കേട്ടതാണ്.

ഇതിന്റെ അർത്ഥം മാതാവിന്റെ മാദ്യസ്തം  സർഗത്തിനു നിഷേധിക്കാൻ സാധിക്കില്ല എന്നതാണ്. ജോൺ പോൾ മാർപാപ്പ അവസാനമായി എഴുതിയ  ചാക്രിയ ലേഖനത്തിൽ അമ്മയെക്കുറിച്ചു  പറയുന്നതിപ്രകാരം ആണ്.  കാൽവരി യുടെ നെറുകയിൽ ആദ്യത്തെ ബലി അർപ്പിച്ചപ്പോൾ യേശുവിന്റെ കുരിശിനരികെ പതറാതെ എല്ലാം സഹിച്ചു ആമേൻ  പറഞ്ഞ അമ്മ തിരു വചനം പൂർണമായി പാലിച്ചവൾ ആണ്. ആ അമ്മയുമായുള്ള നമ്മുടെ കൂട്ടുകെട്ട് നമ്മുടെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും  മാറ്റും എന്ന് നമ്മുക്ക്  പ്രതിഷിച്ചുകൊണ്ട്    അമ്മയോട്  പ്രാത്ഥിക്കാം..ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.