ബോംബെ ക്‌നാനായ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഒരുമ – 2016 ആവേശമായി

മുംബൈ: ബോംബെ ക്‌നാനായ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്‌നാനായ യുവജന സംഗമം (ഒരുമ – 2016) അന്ധേരി ഈസ്റ്റിലുള്ള ആത്മദര്‍ശനത്തില്‍ നടത്തി. ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്‌നാനായ യുവജങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. ദില്ലി കെ സി വൈ എല്‍ അതിരൂപതാ ചാപ്ലിയന്‍ ഫാ സൈമണ്‍ പുല്ലാട്ട്‌ കണ്‍വന്‍ഷന്‍ ഉത്‌ഘാടനം ചെയ്‌തു.തുടര്‍ന്ന്‌ ഫാ സൈമണ്‍ പുല്ലാട്ട്‌, ഫാ. ജിബില്‍ കുഴിവേലില്‍, ഫാ. മാത്യു കൊരട്ടിയില്‍, നരേഷ്‌ കര്‍മാകര്‍, ബിജു ഡോമിനിക്‌ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. രണ്ടു ദിവസങ്ങളിലും കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലിന്റെ സാന്നിധ്യം ക്യാമ്പിന്‌ കൂടുതല്‍ ഉത്തേജനവും ഉണര്‍വും നല്‌കി.കല്യാണ്‍ എപാര്‍കി യൂത്തിന്റെ ഗോസ്‌പല്‍ ബാന്‍ഡ്‌ ഏവര്‍ക്കും പ്രത്യേക അനുഭവം ആയി. പോളണ്ടില്‍ വച്ചു നടന്ന ആഗോള യുവജന സംഗമത്തില്‍ പങ്കെടുത്ത കല്യാണ്‍ എപാര്‍കി യൂത്തിന്റെ ഗോസ്‌പല്‍ ബാന്‍ഡില്‍ ബോംബെയില്‍ നിന്നള്ള ക്‌നാനായക്കാരായ ലിജോ ലൂക്കോസ്‌ കുഴിപ്പിള്ളിലും ജോയല്‍ ജോസ്‌ വിരുത്തക്കുളങ്ങരയും അംഗങ്ങളായിരുന്നു. തിങ്കളാഴ്‌ച യുവജങ്ങള്‍ക്കായി മുംബൈ ദര്‍ശനം ബോംബെ ക്‌നാനായ സൊസൈറ്റി ഒരുക്കികൊടുത്തി.ബാന്ദ്ര വെസ്റ്റിലുളള സെന്റ്‌ പോള്‍സ്‌ മീഡിയ കോമ്പ്‌ളക്‌സില്‍ വച്ച്‌ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ബോംബെ ക്‌നാനായ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ്‌ ജോസ്‌ തോമസ്‌ വിരുത്തക്കുളങ്ങരയുടെ അധ്യക്ഷതയില്‍ നടന്നു. മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ ഉത്‌ഘാടനം ചെയ്‌തു. ഫാ. ജിബില്‍ കുഴിവേലില്‍, ഫാ. ചാക്കോച്ചന്‍ വണ്ടന്‍ഴിയില്‍, ട്രസ്റ്റീ അബ്രാഹം കൈപ്പാറേട്ട്‌, വൈസ്‌ പ്രസിഡന്റ്‌ ജയിംസ്‌ തെക്കേക്കൂറ്റ്‌, സെക്രട്ടറി ജോയി കളരിക്കല്‍, ട്രഷറര്‍ പീറ്റര്‍ വാലുമറ്റത്തില്‍, കെ സി വൈ എല്‍ പ്രസിഡന്റ്‌ സുബിന്‍ തൊഴുത്തുകര തുടങ്ങിയവര്‍ സംസാരിച്ചു. പൊതുയോഗത്തിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം വിവിധമേഘലകളില്‍ കഴിവു തെളിയിച്ചവരെ ചടങ്ങില്‍ പിതാവ്‌ ആദരിച്ചു. കാരുണ്യവര്‍ഷത്തോടനുബന്ധിച്ച്‌ യുവജനങ്ങള്‍ സമാഹരിച്ച ഒരുലക്ഷം രൂപ ഡല്‍ഹി, കണ്ണൂര്‍, ബാംഗ്ലൂര്‍ ബോംബെ എന്നീ മേഖലകളില്‍ വിദ്യാഭ്യാസ സഹായമായി നല്‍കി

.unnamed-8 unnamed-9 unnamed-10 unnamed-11
 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.