” കരുണയുടെ വർഷത്തിൽ കാരുണ്യ സ്പർശവുമായി  കുവൈറ്റ് കെ സി വൈ എൽ …”

സിബിന്‍ അബ്രാഹം കളപുരയില്‍

മോനിപ്പള്ളി : അച്ചായൻ ക്‌നാനായ ഫേസ്ബുക്ക് കൂട്ടായിമ സങ്കടിപ്പിച്ച ഓൺലൈൻ വോട്ടിങ്ങിൽ #KuwaitKCYL വിജയിച്ചപ്പോൾ അതു കോട്ടയം അതിരൂപതയിലെ  2 കുട്ടികള്ക്ക് പഠന സഹായകമായി മാറി . ഓൺലൈൻ വോട്ടിങ്ങിൽ കുവൈറ്റ് കെ സി വൈ എൽ വിജയിച്ചപ്പോൾ , അച്ചായൻ ക്‌നാനായ ഫേസ്ബുക്ക് കൂട്ടായിമ നൽകിയ 5001 രൂപ കുവൈറ്റ് കെ സി വൈ എൽ തങ്ങളുടെ  പ്രഥമ ചാരിറ്റിയായ " കാരുണ്യ സ്പർശത്തിന്റെ " ഭാഗമായി കോട്ടയം അതിരൂപതയിലെ 2 കുട്ടികള്ക്ക് പഠന സഹായകമായി നൽകി .കുവൈറ്റ്  കെ സി വൈ എൽ എക്സിക്യൂട്ടിവ് മെംബർ ജോൺ  മാത്യുവിന്റെ സാനിധ്യത്തിൽ കെ സി വൈ എൽ കോട്ടയം അതിരൂപത ചാപ്ലിൻ ഫാ.സൈമൺ പുല്ലാട്ട്‌ തുക  കുട്ടികൾക്ക് കൈമാറി. കുവൈറ്റ് കെ സി വൈ എൽ ന്റെ നന്മനിറഞ്ഞ പ്രവർത്തനങ്ങളെ ഫാ.സൈമൺ പുല്ലാട്ട് അഭിനന്ദിച്ചു .ഇതുപോലുള്ള നല്ല പ്രവർത്തങ്ങൾ ഇനിയും ചെയ്യാൻ കുവൈറ്റ് കെ സി വൈ എൽ നു സാധിക്കട്ടെ എന്നു അച്ചൻ ആശംസിച്ചു.

കോട്ടയം അതിരൂപതയിൽ സമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സാമ്പിത്തകമായി സഹായിക്കുന്നതിന് വേണ്ടി കുവൈറ്റ് കെ സി വൈ എൽ തുടങ്ങിയ ചാരിറ്റി പദ്ധതിയാണ് " കാരുണ്യ സ്പർശം ".കാരുണ്യ സ്പർശം എന്ന ചാരിടി തുടങ്ങിയതിനു ശേഷമുള്ള രണ്ടാമത്തെ പ്രവർത്തനമാണ് ഇപ്പോൾ നടന്നത് .

കുവൈറ്റ് കെ സി വൈ എൽ ന്റെ " മരുഭുമിയിലെ മന്ന " എന്ന ചാരിടി ഇതിനോടകം തന്നെ ഒത്തിരിപേർക്കു സഹായകമായി മാറി.ഇനിയും കുടുതൽ നന്മനിറഞ്ഞ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുവാൻ എല്ലാവരുടെയും പ്രാര്ത്ഥനയും സഹകരണവും പ്രിതീഷിച്ചു കൊള്ളുന്നു .കുവൈറ്റ് കെ സി വൈ എൽ ന്റെ എല്ലാ പ്രവര്ത്തനങ്ങൾക്കും എല്ലാവിധ   സഹയാവും പിന്തുണയും നൽകുന്ന എല്ലാവർക്കും കുവൈറ്റ് കെ സി വൈ എൽ ന്റെ നന്ദി അറിയിക്കുന്നു .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.