Breaking news

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ KCYL തടിയമ്പാട് യൂണിറ്റും

ലോകം  ആസകലം കോവിഡ് 19 പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്  പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്ക്,  ടൗവൽ എന്നിവക്കു ക്ഷാമം നേരിടുകയാണ്. ഈ പ്രേത്യേക സാഹചര്യം കണക്കിലെടുത്ത് കോട്ടയം അതിരൂപത യുടെ സാമൂഹ്യ സേവന വിഭാഗം ആയ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയോടൊപ്പം KCYL തടിയമ്പാട് യൂണിറ്റും  മാസ്‌ക്കുകൾ നിർമ്മിച്ചു നൽകുന്നു. ഡോക്ടർമാരുടെ മേൽനോട്ടത്തിലും ശുപാർശയോടും കൂടിയാണ് ഇത് നിർമിക്കപ്പെടുന്നത് .കുറഞ്ഞ നിരക്കിൽ വിപണിയിൽ എത്തിക്കുന്ന ഇത്തരം മാസ്ക്കുകൾ വളരെ അധികം ജനോപകാര പ്രദം ആണെന്ന്  ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.മാസ്ക്കുകളുടെ വിതരണ ഉത്ഘാടനം ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ സിബിച്ചൻ ജോസഫ് നിർവഹിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments

knanayapathram

Read Previous

ചാമക്കാല ഇടവകക്കാർക്ക് അഭിമാന നിമിഷം

Read Next

കോവിഡ് 19 പ്രതിരോധം – ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണപൊതികള്‍ ലഭ്യമാക്കി