Breaking news

കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് സഹായഹസ്തവുമായി കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ് കർമസേന രൂപീകരിച്ചു

കോവിഡ് ബാധിച്ച് മരണമടയുന്ന കത്തോലിക്ക വിശ്വാസികളായ നമ്മുടെ സഹോദരങ്ങൾക്ക് കത്തോലിക്കാ വിശ്വാസമനുസരിച്ചുള്ള മൃതസംസ്കാര ശുശ്രൂഷകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.വൈ.എൽ യുവജനങ്ങളും അതിരൂപതയിലെ ഏതാനം വൈദികരും ചേർന്ന് ഈ ടാസ്ക് ഫോഴ്സ്  കർമ്മസേനക്ക്  രൂപം നൽകിയിരിക്കുന്നത്.
കോവിഡ് ബാധിച്ച് മരണമടയുന്ന ഇതര മതസ്ഥരുടെ മൃതസംസ്കാര ശുശ്രൂഷകൾക്ക് സഹായിക്കുവാൻ ആളില്ലാതെ വരുന്ന സാഹചര്യത്തിൽ അവരുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെടുകയും, ആരോഗ്യ പ്രവർത്തകരിൽനിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കുകയും ചെയ്താൽ ഗവൺമെന്റ് നിർദ്ദേശങ്ങൾ അനുസരിച്ച് ടാസ്ക് ഫോഴ്സ് കർമ്മസേന അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കും.
ഈ ടാസ്ക് ഫോഴ്സ് കർമ്മ സേനയിൽ പങ്കാളികളാകുവാൻ  യുവജനങ്ങളായ നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നു. നമ്മുടെ ഈ സന്നദ്ധ പ്രവർത്തനത്തിൽ പങ്കു ചേരാൻ ആഗ്രഹിക്കുന്ന കെ.സി.വൈ.എൽ  യുവജനങ്ങൾ ഇതിനോടൊപ്പം നൽകിയിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് ഉപയോഗിച്ച് ഈ ടാസ്ക് ഫോഴ്സ് കർമ്മസേനയുടെ ഭാഗമാകുമല്ലോ.https://chat.whatsapp.com/CrWmfd5ycEUIy7G9qn3K3Y
എന്ന് അതിരൂപത സമിതിക്കുവേണ്ടി
ബോഹിത് ജോൺസൺ നാക്കോലിക്കരയിൽജനറൽ സെക്രട്ടറികോട്ടയം അതിരൂപത

Facebook Comments

knanayapathram

Read Previous

ഉഴവൂർ: പയസ്‌മൗണ്ട് കപ്പുകാലായിൽ അന്നമ്മ നിര്യാതയായി

Read Next

പെരിക്കല്ലൂരിന് തിലകക്കുറിയായി ഭൂമിക മിനി സൂപ്പർ മാർക്കറ്റ്