Breaking news

ചിക്കാഗോ സെന്റ് മേരീസിൽ ദശവത്സരാഘോഷങ്ങൾക്ക് ഭക്തീനീർഭരമായ സമാപനം

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ഒരു വർഷമായി നടന്ന് കൊണ്ടിരുന്ന ദശവത്സരാഘോഷങ്ങൾ ജൂലൈ 18 ഞായറാഴ്ച ഭക്തിനിർഭരമായി സമാപിച്ചു. സമാപന ദിനത്തിൽ ചിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ: ജേക്കബ്ബ് അങ്ങാടിയത്ത് ഭദ്രദീപം തെളിച്ച് കൃതജ്ഞതാ ബലി അർപ്പിച്ചു. ക്നാനായ റീജിയൻ വികാരി ജനറാൽ മോൺസിഞ്ഞോർ തോമസ് മുളവനാൽ, അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ, ഫൊറോന വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ഫാ.ബാബു മഠത്തിപ്പറമ്പിൽ എന്നിവർ കർമ്മങ്ങളിൽ സഹകാർമികത്വം വഹിച്ചു. 
 2010 ജൂലൈ 18 ന് വെഞ്ചരിച്ച ദൈവാലയം പത്ത് വർഷം പൂർത്തീകരിക്കുന്നതിന്റെ ആഘോഷം 2019 ജൂലൈ 18 ന് ആരംഭിച്ചു. വിവിധ കർമ്മ പദ്ധതികൾ കൊണ്ട് ദശവത്സരാഘോഷ വർഷം ഏറെ കർമ്മനിരതമായിരുന്നു. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ വലിയ വളർച്ചയുടെ നാളുകൾ ആയിരുന്നു ഇത് . മുതിർന്നവർ തുടങ്ങി കൊച്ച് കുട്ടികൾ വരെ വ്യത്യസ്ഥമായ പരിപാടികൾ ആവിഷ്കരിച്ച് കൂടാരയോഗ തലത്തിലുള്ള കൂട്ടായ്മകൾ കൂടുതൽ സജീവമാക്കി. കാരുണ്യ പ്രവർത്തനങ്ങളാൽ ഭക്ത സംഘടനകളെ ഏറെ കർമ്മനിരതരാക്കികൊണ്ട് ദശവത്സരം ഏരെ അനുഗ്രഹീതമായി മാറീ.. ഭവനനിർമ്മാണ പദ്ധതിയും നിർദ്ധനരായ 100 കുടുംബിനികൾക്ക് തയ്യൽമെഷീൻ വിതരണം ചെയ്തും, ഹൈറേഞ്ചിലെ കുടിവെള്ള പ്രശ്നം അനുഭവിക്കുന്ന ഇടങ്ങളിൽ കുടിവെള്ളം എത്തിച്ചും, റ്റാൻസാനിയായിലെ ഒരു ഗ്രാമത്തിന് മുഴുവൻ ആശ്വാസമായി കുടിവെള്ള ശേഖരണത്തിനുള്ള വാട്ടർ ടാങ്ക് നിർമ്മിച്ച് നൽകിയും സാമൂഹ്യ പ്രവർത്തനം കൂടുതൽ സജീവമാക്കാൻ ദശവത്സരാഘോഷം വഴി സാധിച്ചു. വിവിധ കമ്മിറ്റികൾ ഉണർന്ന് പ്രവർത്തിച്ച് ആത്മിയവും ഭൗതികവുമായ മേഖലകളിൽ കൂടുതൽ സജീവത നീലർത്തി കൊണ്ട് ഒരു വർഷത്തെ ദശവസരാഘോഷ സമാപനത്തിൽ ട്രസ്റ്റി കോർഡിനേറ്റർ സാബൂ നടുവിട്ടിൽ ഏവർക്കും നന്ദിയർപ്പിച്ച് സംസാരിച്ചു. നിരവധി വൈദികരുടെയും സിസ്റ്റേഴ്സിന്റെയും വിശ്വാസികളുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ പരിപാടികൾക്ക് ട്രസ്റ്റിമാരായ ജോമോൻ തെക്കേ പറമ്പിൽ , സണ്ണി മേലേടം , സിനി നെടുംത്തുരുത്തി പുത്തൻപരയിൽ , ക്രിസ്സ് കട്ടപ്പുറം എന്നിവർ നേതൃത്വം നൽകി .

സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ).

Facebook Comments

knanayapathram

Read Previous

മയാമി സെന്റ് ജൂഡ് ദൈവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ

Read Next

കുറുമുള്ളൂര്‍ തേനാകരകളപ്പുരയില്‍ ജയിംസ് റ്റി.ജെ. (67) LIVE TELECASTING AVAILABLE