Breaking news

ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മിന്നും വിജയം നേടി കോട്ടയം അതിരൂപതയിലെ സ്കൂളുകള്‍. സെന്‍റ് ആന്‍സില്‍ വിദ്യാര്‍ഥിനിക്ക് ഫുള്‍ മാര്‍ക്ക്

ഇന്ന് പ്രഖ്യാപിച്ച ഹയര്‍ സെക്കണ്ടറി പരീക്ഷ റിസൾട്ടിൽ മിന്നും വിജയമാണ് കോട്ടയം അതിരൂപതയിലെ സ്കൂളുകള്‍ നേടിയിരിക്കുന്നത് . ഏറ്റവും വലിയ എടുത്തു പറയത്തക്ക നേട്ടമായി സെന്‍റ് ആന്‍സിലെ വിദ്യാര്‍ഥിനി ഫുള്‍ മാര്‍ക്ക് നേടിയെന്നുള്ളതാണ് .കോട്ടയം അതിരൂപതയിലെ സ്‌കൂളുകളും അവർക്ക് ലഭിച്ച വിജയശതമാനവും താഴെ കൊടുക്കുന്നു

  1. സെന്റ്‌ ആന്‍സ്‌ ജി.എച്ച്‌.എസ്‌.എസ്‌., കോട്ടയം 95.51%, ഫുള്‍ എ പ്ലസ്‌ – 54
  2. എച്ച്‌.എഫ്‌.എച്ച്‌.എസ്‌.എസ്‌. രാജപുരം 93.72%, ഫുള്‍ എ പ്ലസ്‌ -7
  3. ഒ.എല്‍.എല്‍. എച്ച്‌.എസ്‌.എസ്‌. ഉഴവൂര്‍ 90.2%, ഫുള്‍ എ പ്ലസ്‌ -8
  4. സെന്റ്‌ മേരിസ്‌ കിടങ്ങൂര്‍ 88.6%, ഫുള്‍ എ പ്ലസ്‌ -3
  5. എസ്‌.എച്ച്‌.എച്ച്‌.എസ്‌.എസ്‌. പയ്യാവൂര്‍ 87.98%, ഫുള്‍ എ പ്ലസ്‌ -5
  6. സെന്റ്‌ അഗസ്റ്റിന്‍സ്‌ എച്ച്‌.എസ്‌.എസ്‌. കരിങ്കുന്നം 85.17% ഫുള്‍ എ പ്ലസ്‌ -5
  7. എസ്‌.എച്ച്‌. മൗണ്ട്‌, കോട്ടയം 82.46%, ഫുള്‍ എ പ്ലസ്‌ -3
  8. സെന്റ്‌ മൈക്കിള്‍സ്‌ എച്ച്‌.എസ്‌.എസ്‌. കടുത്തുരുത്തി 81.9%, ഫുള്‍ എ പ്ലസ്‌ -9
  9. സെന്റ്‌ ജോര്‍ജ്‌ വിച്ച്‌.എസ്‌.എസ്‌ കൈപ്പുഴ 89.4%
Facebook Comments

knanayapathram

Read Previous

11 Plus പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് UKKCA ഒരുക്കുന്ന സൗജന്യ വെബ് സെമിനാർ വരുന്ന ഞായറാഴ്ച്ച

Read Next

ഭിന്നശേഷിക്കാര്‍ക്ക് കരുതല്‍ ഒരുക്കി പരിരക്ഷ പദ്ധതിയുമായി കെ.എസ്.എസ്.എസ്

Most Popular