Breaking news

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിന് അഭിമാന നേട്ടം

പയ്യാവൂർ : ഭാരതസർക്കാറിന്റെ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന  മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്ന സ്ഥാപനം പ്രകൃതിയെ സംബന്ധിച്ച് വിദ്യാർത്ഥി സമൂഹത്തിൽ അവബോധം  വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആവിഷ്കരിച്ച “വനമഹോത്സവം”  പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ നടത്തിയ വീഡിയോ നിർമാണ മത്സരത്തിൽ പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജെയിംസ് ഷൈബു പ്രോത്സാഹന സമ്മാനത്തിന് അർഹത നേടിയിരിക്കുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ആകെ ആറു സ്കൂളുകളാണ് ഇത്തരമൊരു അംഗീകാരത്തിന് യോഗ്യത നേടിയത്. സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകരായ ഷൈബു – സ്മിത ദമ്പതികളുടെ മകനാണ് 8 C ക്ലാസ്സിലെ വിദ്യാർത്ഥിയായ ജെയിംസ്. 

Facebook Comments

knanayapathram

Read Previous

ചരിത്രങ്ങൾ രചിച്ചു കൊണ്ട് UKKCYL ഓൺലൈൻ യൂത്ത് ഫെസ്റ്റിവൽ ജൂലൈ 18 ന് ! UK ക്നാനായ യുവജനങ്ങൾ ആവേശ കൊടുമുടിയിൽ ..!

Read Next

11 Plus പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് UKKCA ഒരുക്കുന്ന സൗജന്യ വെബ് സെമിനാർ വരുന്ന ഞായറാഴ്ച്ച