Breaking news

ചരിത്രങ്ങൾ രചിച്ചു കൊണ്ട് UKKCYL ഓൺലൈൻ യൂത്ത് ഫെസ്റ്റിവൽ ജൂലൈ 18 ന് ! UK ക്നാനായ യുവജനങ്ങൾ ആവേശ കൊടുമുടിയിൽ ..!

പ്രവാസി മലയാളികളുടെ ചരിത്രത്തിൽ പ്രത്യേകിച്ച്  UK മലയാളികളുടെ ചരിത്രത്തിൽ ടെക്നോളോജിയുടെയും യുവജന കരുത്തിന്റെയും  മാതൃകകൾ  നൽകി കൊണ്ട് UKKCYL.
ലോക ജനത മുഴുവനും കോവിഡ്  ഭീഷണിയിൽ തുടരുമ്പോഴും  അവർക്കു ആശ്വാസവും ആവേശവുമായി UKKCYL …!  കോവി ട്  വിരസതകൾ  അകറ്റി ഓൺലൈനായി പുതിയ ടെക്നോളോജികൾ  സംയോജിപ്പിച്ചുകൊണ്ടു റിയൽ യൂത്ത്‌ ഫെസ്റ്റിവൽ  പോലെതന്നെ  മൂന്നു virtual സ്‌റ്റേജുകളിലായി   ഒരു യൂത്ത് ഫെസ്റ്റിവെൽ തന്നെ ഒരുക്കികൊണ്ടാണ് ഈ യുവജന സംഘടന വ്യത്യസ്തമാകുന്നത്.
ലോക ചരിത്രം തന്നെ മാറ്റിമറിക്കുന്നതും മാറ്റങ്ങൾ കൊണ്ടുവരുന്നതും മാറി ചിന്തിപ്പിക്കുന്നതും   യുവജനങ്ങളുടെ  പുതിയ ചിന്തകളും മുന്നേറ്റങ്ങളുമാണ്. അതിനെ അടിവരയിടുന്നതാണ് ഈ virtual യുവജനോത്സവം. ഈ വരുന്ന ജൂലൈ 18 ആം തീയതി ശനിയാഴ്ചയാണ് UKKCYL യുവജനോത്സവം അരങ്ങേറുന്നത് . UK യിലെങ്ങും തന്നെ ക്നാനായ യുവജനങ്ങളെല്ലാം തന്നെ യൂത്ത്‌ ഫെസ്റ്റിവെലിന്റെ തയ്യാറെടുപ്പുകളിലാണ് .രാവിലെ 9 മണി മുതൽ മൂന്ന് virtual സ്റ്റേജിലായാണ് പരിപാടികൾ നടക്കുന്നത്. പരിപാടിയുടെ തത്സമയ വീഡിയോ UKKCYL  ഒഫീഷ്യൽ വെബ്സൈറ്റിൽ അന്ന് ലൈവ് ആയി ലഭ്യമാകും . കാണികൾക്ക് ഏതു സ്റ്റേജ്  വേണോ അത് അവർക്കു സെലക്ട് ചെയ്യാവുന്നതാവും. പരിപാടിയുടെ വിശദവിവരങ്ങൾ UKKCYL വെബ്സൈറ്റിൽ ( ukkcyl .co .uk )ലഭ്യമാണ്.  
കോവിഡ് -19  ന്റെ പശ്ചാത്തലത്തിൽ സോഷ്യൽ ഡിസ്റ്റൻസിങ്ങും സ്റ്റേ അറ്റ് ഹോം തുടങ്ങിയ നിയമങ്ങൾക്കനുസൃതമായി വ്യക്തിഗത ഇനങ്ങൾ മാത്രമാണ് ഈ ഓൺലൈൻ യുവജന കലാമേളയിൽ യുവജനങ്ങൾ ക്കായി UKKCYL ഒരുക്കുന്നത്. എങ്ങനെയാണോ ഒരു കലാമേള റീയാലായി നടക്കുന്നത്, അതുപോലെതന്നെ യാവും ഈ കലാമേളയും നടക്കുക.പക്ഷെ പങ്കെടുക്കുന്നവരും സംഘാടകരും വിധികർത്താക്കളും എല്ലാം അവരവരുടെ വീടുകളിലിരുന്നാവും പങ്കെടുക്കുക. ഒരേസമയം തന്നെ അതിന്റെ വിധികർത്താക്കൾ പല സ്ഥല ങ്ങളിൽ ഇരുന്നു കൊണ്ട് മാർക്കിടുകയും,  സംഘാടകൾ പല സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് ഓർഗനൈസ് ചെയ്യുകയും ചെയ്യും. ഈ ഒരു വലിയ ടെക്നോള ജിക്കൽ /ഓർഗനൈസേഷനൽ ചലഞ് ഏറ്റെടുത്ത UKKCYL കമ്മറ്റി അഭിനന്ദനം അർഹിക്കുന്നു.

സംഗീതവും , ഡാൻസും , ഇൻസ്റ്റന്റ് ക്രാഫ്റ്റ്  ചലഞ്ചു മത്സരങ്ങളും  ക്നാനായ ട്രഡീഷണൽ  ഇനങ്ങളായ അവകാശി   തലേക്കെട്ട് , മയിലാഞ്ചി മണവാട്ടി  തുടങ്ങിയ മത്സരങ്ങളുമാണ്   മൂന്ന് virtual  സ്റ്റേജുകളിലായി UKKCYL  ഒരുക്കുന്നത്.  ഈ ഒരു സംബ്രമ്പം തീർച്ചയായും ഒരു പുതുമ തന്നെയായിരിക്കും, അത് യുവജനങ്ങളുടെ കരുത്തു വിളിച്ചോ തു ന്നതുമായിരിക്കും.
സമ്മാനാര്ഹരാകുന്നവർക്കു വൻ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
ഒന്നാം സമ്മാനം 100  പൗണ്ട് രണ്ടാം സമ്മാനം 75 പൗണ്ട് ഒന്നാം സമ്മാനം 50  പൗണ്ട് 
 UKKCYL പ്രസിഡന്റ് ടെനിൻ ജോസ് കടുതോടിൻറെ യും  സെക്രട്ടറി  BLAIZE  തോമസ്  ചേത്തലിന്റെയും നേത്രുത്വത്തിൽ  കമ്മിറ്റിയംഗങ്ങളായ  വൈസ് പ്രസിഡണ്ട്  സെറിൻ  സിബി ജോസഫ്,  TREASURER യേശുദാസ് ജോസഫ് , ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ പാട്ടാറുകുഴിയിൽ എന്നിവരുടെ ആശയമാണ് ഈ സംഭ്രമ്പം. 
UKKCYL  നാഷണൽ  ചാപ്ലൈൻ  Fr  സജി മലയിൽ പുത്തെൻപുരയിലിന്റെ ശക്തമായ ആല്മീയ നേതൃത്വ ത്തിൽ  നാഷണൽ  DIRECTORS ആയ   ജോമോൾ സന്തോഷ് , സിന്റോ  വെട്ടുകല്ലേൽ എന്നിവരുടെ  ഗൈഡൻസിൽ  കമ്മറ്റി അംഗങ്ങൾ അടുക്കും ചിട്ടയോടും കൂടി   ഒന്ന് ചേർന്നു പ്രവർത്തിക്കുന്നതുകൊണ്ടാണ് ഈ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധയാകര്ഷിക്കുന്നത് .കഴിഞ്ഞ വര്ഷം ഈ കമ്മറ്റി ഒരുക്കിയ “തെക്കൻസ് 2019 ” വമ്പൻ വിജയവും എല്ലാ യുവജന പ്രസ്ഥാനങ്ങൾക്കും മറ്റു സംഘടനകൾക്കു വരെ മാതൃകയായിരുന്നു .

Facebook Comments

knanayapathram

Read Previous

ചിക്കാഗോ സെന്റ് മേരീസ് ദശവത്സര ആഘോഷ സമാപനം ജൂലൈ 18 ശനിയാഴ്ച.

Read Next

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിന് അഭിമാന നേട്ടം