Breaking news

ദുബായ് KCYL ന്റെ നേതൃത്വത്തിൽ അഞ്ചാമത് രക്തദാന ക്യാമ്പ് നടത്തി

രക്തദാനം മഹാദാനം’എന്നതിലുപരി അത് ഓരോ പൗരന്റെയും അവകാശവും കടമയും ഉത്തരവാദിത്വവും ആണ് എന്ന തിരിച്ചറിവ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് ദുബായ് KCYL ന്റെ നേതൃത്വത്തിലുള്ള തുടർച്ചയായ അഞ്ചാമത് രക്തദാന ക്യാമ്പ് 2020 ജൂൺ മാസം 26 തീയതി രാവിലെ 11.00 മണി മുതൽ ദുബായ് Al Wasl Clubil വെച്ച് നടത്തപ്പെട്ടു. പൂർണ്ണമായും COVID മാനദന്ധങ്ങൾ പാലിച്  നടത്തിയ ഈ  ക്യാമ്പയിനിൽ  ദുബായ് KCYL അംഗങ്ങളും KCC ദുബായ് കുടുംബാംഗങ്ങളും മറ്റ്‌ സുഹൃത്തുക്കളും ഉൾപ്പെടെ 70 ഓളം പേർ പങ്കുചേരുകയും രക്തദാനം നിർവഹിക്കുകയും ചെയ്തു .
രക്തദാനത്തിനു ശേഷം നടന്ന മീറ്റിംഗിൽ KCYL Advisor ലൂക്കോസ്‌ എരുമേലിക്കര,  KCC ദുബായ് കുടുംബനാഥൻ ശ്രീ ജോബി  ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും തുടർച്ചയായി 5-മത് വർഷവും തുടർന്നുവരുന്ന ഈ പ്രവർത്തനത്തിന് ദുബായ് KCYL നു പ്രത്യക അഭിനന്ദനം അറിയിക്കുകയും ചെയ്തു. തുടർന്ന് ദുബായ് KCC ലെ ആദ്യകാല അംഗം ശ്രീ ബെന്യാം ചേട്ടനും കുടുംബത്തിനും KCC ഭാരവാഹികൾ മൊമെന്റൊ നൽകി ആശംസ്കൾ നേർന്നു. 
Dubai KCYL ന്റെ പ്രവർത്തങ്ങൾക്ക് Dubai KCC,KCWA,KCSL നൽകുന്ന സപ്പോർട്ട് KCYL എസ്ക്യൂട്ടീവ് നന്ദിയോടെ അനുസ്മരിക്കുകയും രക്തദാനത്തിന് ശേഷം നടന്ന സ്നേഹവിരുന്ന് സ്പോൺസർ ചെയ്‌ത  ശ്രീ. അലക്സ് കുര്യാക്കോസ് നെയും കുടുംബത്തോടുമുള്ള പ്രത്യേക നന്ദിയും കടപ്പാടും ഈ അവസരത്തിൽ Dubai KCYL അറിയിക്കുകയും ചെയ്യുന്നു . തുടർന്ന് KCYL പ്രസിഡന്റ്  ശ്രീ. ഷെബിൻ ബേബി  എല്ലാവർക്കും നന്ദി അറിയിക്കുകയും വരും വർഷങ്ങളിൽ ഇതുപോലുള്ള കർമ്മ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ഉറപ്പു നൽകിക്കൊണ്ട് 3:30 മണിയോട് കൂടി ക്യാമ്പയിൻ അവസാനിക്കുകയും ചെയ്തു.
ഒരിക്കൽ കൂടി ഈ സത്കർമ്മത്തിൽ ഞങ്ങളോടൊപ്പം നിൽക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ നല്ല മനസുകൾക്കും പരമ കാരുണ്ണ്യവാനായ ദൈവത്തിനും നന്ദി .

Facebook Comments

knanayapathram

Read Previous

ഹോളി കിംഗ്സ് ക്നാനായ മിഷൻ ഗായക സംഘം ആലപിച്ച തിരുഹൃദയ പ്രാർത്ഥനാ ഗാനം ശ്രദ്ധേയമാകുന്നു

Read Next

കണ്ണങ്കര കൂപ്ലിക്കാട്ട് (വടക്കംതലക്കൽ) കെ. സി. എബ്രാഹം (കോന്നോത്ത് ബേബി 84) നിര്യാതനായി. LIVE TELECASTING AVAILABLE

Most Popular