Breaking news

ഫെയ്ത് ഫെസ്റ് 2020 ഉദ്ഘാടനം ചെയ്തു

സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ)  

ചിക്കാഗോ : ക്നാനായ റീജിയൻ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തിൽ മതബോധന കുട്ടികൾക്കായി നടത്തപ്പെടുന്ന FAITH FEST-2020 ന്റെ ഉദ്ഘാടനം ജൂലൈ 1ന് ക്നാനായ റീജിയൺ വികാരി ജനറൽ ഫാ. തോമസ്സ് മുളവനാൽ നിർവഹിച്ചു . ജൂലൈ 1 മുതൽ 12 വരെ KVTV യിലൂടെ ലൈവ് ആയിട്ടായിരിക്കും ക്ലാസുകൾ നടത്തപ്പെടുന്നത് . 3 മണി മുതൽ 4 മണി വരെ ഒരു മണിക്കൂർ നേരത്തേക്കായിരിക്കും ക്ലാസുകൾ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്. ക്നാനായ റീജിയണിലെ വിവിധ ദേവാലയങ്ങളിലെ പ്രഗൽഭരായ അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് .ജൂലൈ 12 ന് ക്രിസ്റ്റീൻ ധ്യാനത്തോടെയാണ് ഫെയ്ത് ഫെസ്റ് സമാപിക്കുന്നത് .ക്നാനായ റീജിയൻ വിശ്വാസ പരിശിലന കമ്മീഷൻ ചെയർമാൻ ഫാ: ജോസ് ആദോപള്ളിയുടെ നേതൃത്വത്തിൽ ഓരോ ഇടവകയിലെയും DREമാരുടെ നേതൃത്വത്തിൽ ഫെയ്ത്ത് ഫെസ്റ്റ് 2020 പ്രവർത്തനങ്ങൾ ക്രോഡികരിച്ചിരിക്കുന്നത്.

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം സെന്‍റ് ജോസഫ് എല്‍.പി. സ്കൂള്‍ പുതിയ കെട്ടിടത്തിന്‍റെ വെഞ്ചരിപ്പ് കര്‍മ്മം ജൂലൈ 3 ന് LIVE TELECASTING AVAILABLE

Read Next

പുതുമ നിറഞ്ഞ പരുപാടിയുമായി കവന്റി & വാർവിക്‌ഷയർ ക്നാനായ യൂണിറ്റ്