Breaking news

ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു

കോട്ടയം: ജൂണ്‍ 27 ഹെലന്‍ കെല്ലര്‍ ദിനം. അന്ധതയും ബധിരതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച്  ലോകത്തിന് മാതൃകയായ ഹെലന്‍ കെല്ലറിനെ ലോകം അനുസ്മരിക്കുന്ന ദിനം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും അസീം പ്രേംജി ഫിലാന്‍ത്രോപിക് ഇനിഷ്യേറ്റീവ്‌സിന്റെയും സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു.  തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം, അന്ധബധിര പുനരധിവാസ പദ്ധതി പേരന്റ്‌സ് നെറ്റ്‌വര്‍ക്ക് പ്രതിനിധി കെ. രാജു, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സിബിആര്‍ കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി കെ.എസ്.എസ്.എസ് ലഭ്യമാക്കുന്ന ന്യൂട്രീഷന്‍ കിറ്റുകളുടെ വിതരണോദ്ഘാടനവും ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ ഹെലന്‍ കെല്ലര്‍ ചിത്രരചനാമത്സരത്തിന്റെ സമ്മാനദാനവും സജി തടത്തില്‍ നിര്‍വ്വഹിച്ചു. ചിത്രരചനാമത്സരത്തില്‍ അമനകരഗ്രാമത്തിലെ സുമേഷ് പി.ബി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Facebook Comments

knanayapathram

Read Previous

ഹോളിഫാമിലി ക്നാനായ കാത്തലിക്‌ മിഷൻ ബ്രിസ്ബെൻ, ഓസ്ട്രേലിയ.. പ്രഖ്യാപനം ഞായറാഴ്ച

Read Next

എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി ഡോ. അജിത് ജെയിംസ് ജോസ് തിരഞ്ഞെടുക്കപ്പെട്ടു