Breaking news

ഫാ. മാത്യു മാവേലിയുടെ മൃതസംസ്‌ക്കാരശുശ്രൂഷകൾ നാളെ

കഴിഞ്ഞ ദിവസം നിര്യാതനായ കോട്ടയം അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. മാത്യു മാവേലിൽ (87) മൃതസംസ്‌ക്കാരശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.ഫാ. മാത്യു മാവേലി അതിരൂപതയിലെ സെന്റ് പയസ് ടെൻത് മിഷനറി സൊസൈറ്റി അംഗമാണ്.
പുന്നത്തുറ മാവേലിൽ തോമസ് അന്നമ്മ ദമ്പതികളുടെ മകനായി 1933 ൽ ജനിച്ച ഫാ. മാത്യു 1961 ൽ മാർ തോമസ് തറയിൽ പിതാവിൽ നിന്നും വൈദികപട്ടം സ്വീകരിച്ച് കൈപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ആരംഭിച്ചു. മുട്ടം, മ്രാല, ഏറ്റുമാനൂർ, ചാമക്കാല, കിടങ്ങൂർ, കടുത്തുരുത്തി, ഉഴവൂർ, പുന്നത്തുറ, ചേർപ്പുങ്കൽ, ഇരവിമംഗലം എന്നീ ഇടവകകളിൽ വികാരിയായും സെന്റ് സ്റ്റാനിസ്ലാവൂസ് മൈനർ സെമിനാരി റെക്ടർ, മലബാർ റീജിയൺ വികാരി ജനറാൾ, മിഷനറി സൊസൈറ്റി ഓഫ് പയസ് ടെൻത് ഡയറക്ടർ, അതിരൂപതാ പ്രൊക്കുറേറ്റർ, രൂപതാ കൗൺസിലർ എന്നീ നിലകളിലും വിവിധ സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. 2016 മുതൽ വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.മൃതദേഹം നാളെ രാവിലെ 8.30 ന് പുന്നത്തുറയിലുള്ള സ്വഭവനത്തിൽ കൊണ്ടുവരുന്നതും 10.30 ന് മാതൃദൈവാലയത്തിലേക്ക് കൊണ്ടുപോകുന്നതുമാണ്.സഹോദരങ്ങൾ: നൈത്തി പരേതരായ തോമസ്, ഉതുപ്പ്, പുന്നൂസ്, പോത്തൻ, അന്നമ്മ

Facebook Comments

knanayapathram

Read Previous

ജീവിത അവസാനം വരെ പൗരോഹിത്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിച്ച ഏവരുടെയും പ്രീയപ്പെട്ട മാവേലിൽ അച്ചന് എന്റെ കണ്ണീർ പ്രണാമം

Read Next

കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോന ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്‌ യാത്രയയപ്പ്‌ നൽകി