Breaking news

കടുത്തുരുത്തിയില്‍ വൃക്ഷത്തൈകളും മാസ്‌കും വിതരണം ചെയ്‌തു

കടുത്തുരുത്തി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ കെ.സി.സി. കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ, ഇടവക വികാരി ഫാ. എബ്രഹാം പറമ്പേട്ട്‌, യൂണിറ്റ്‌ പ്രസിഡന്റ്‌ ജോസ്‌ വെങ്ങാലില്‍ എന്നിവര്‍ ചേര്‍ന്നു നട്ടു.
കെ.സി.സി. യൂണിറ്റ്‌ എല്ലാ ഇടവകാംഗങ്ങള്‍ക്കും മാസ്‌ക്‌ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി മാസ്‌കുകള്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ജോസ്‌ വെങ്ങാലില്‍ വികാരി ഫാ. എബ്രഹാം പറമ്പേട്ടിന്‌ കൈമാറി. ഇതോടൊപ്പം കെ.സി.സി രൂപത നേതൃത്വത്തിന്റെ കൃഷി പ്രോത്സാഹന പദ്ധതിയായ `തൊമ്മന്റെ കൃഷിത്തോട്ടം’ പദ്ധതിയുമായി ചേര്‍ന്ന്‌ കെ.സി.സി / കെ.സി.ഡബ്ല്യു.എ യൂണിറ്റുകള്‍ ചേര്‍ന്ന്‌ നടപ്പാക്കുന്ന `ഓണത്തിന്‌ ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി ഇടവകാംഗങ്ങള്‍ക്ക്‌ നല്‍കുന്ന പച്ചക്കറി വിത്തുകളുടെ വിതരണോദ്‌ഘാടനവും നടന്നു. പദ്ധതിയുടെ ഭാഗമായി ഇടവകയില്‍ ഓണക്കാലത്ത്‌ മികച്ച പച്ചക്കറി തോട്ടം ഒരുക്കുന്ന കുടുംബങ്ങളില്‍ നിന്നും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക്‌ കാഷ്‌ അവാര്‍ഡുകള്‍ നല്‍കും.

Facebook Comments

knanayapathram

Read Previous

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കെ.എസ്.എസ്.എസ്  ഫലവൃക്ഷ തൈ നടീല്‍ ചലഞ്ച്

Read Next

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ തുണിസഞ്ചി വ്യാപന പദ്ധതിക്ക്‌ തുടക്കമായി