Breaking news

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത മനസ്സിലാക്കി അതിനായി അവസരം ഒരുക്കി കൈപ്പുഴ പള്ളി

ഓണ്‍ലൈന്‍ “E-Learning” ന്‌ സൗജന്യ High Speed Hotspot അവസരമൊരുക്കി കൈപ്പുഴ പള്ളി
കൈപ്പുഴ: കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പാക്കിയിരിക്കുന്ന ഓണ്‍ലൈന്‍ എജ്യുക്കേഷന്‌ ബുദ്ധിമുട്ടു അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ High Speed Hotspot ഒരുക്കി കൈപ്പുഴ സെന്റ്‌ ജോര്‍ജ്‌ ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളി. 8, 9, 10, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ഈ അവസരം. പ്രധാനമായും Internet സംവിധാനം മോശമായ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കായിട്ടാണ്‌ ഈ സൗകര്യം കിട്ടുക. മാതാപിതാക്കളുടെ അറിവോടെ പള്ളിയില്‍ നിന്നും കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ മാതാപിതാക്കള്‍ വിളിച്ചു അറിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ഈ സൗകര്യം ലഭ്യമാക്കുക. അതോടൊപ്പം മാതാപിതാക്കള്‍ക്കള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സ്‌ വീഡിയോസ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തു കൊണ്ടുപോകാവുന്നതാണ്‌. അതോടൊപ്പം ആരെങ്കിലും ഈ സൗകര്യം ദുര്യോപയോഗം ചെയ്‌തതായി ശ്രദ്ധയില്‍ പെട്ടാല്‍ അപ്പോള്‍ തന്നെ ഈ High Speed Internet Hotspot സംവിധാനം നിര്‍ത്തലാക്കുമെന്നും മുന്നറിയിപ്പുണ്ട്‌. സര്‍ക്കാരിന്റെ Covid -19 നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി മാത്രമേ ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കൂ. Educational Institution Hub ആയ കൈപ്പുഴ പ്രദേശത്തിന്റെ വിദ്യാര്‍ത്ഥികളുടെ ഭാവി മുന്നില്‍ക്കണ്ടാണ്‌, വിദ്യാഭ്യാസത്തിനു വളരെയേറെ പ്രാധാന്യം കൊടുക്കുന്ന കൈപ്പുഴ പള്ളി വികാരി ഫാ. മാത്യു കട്ടിയാങ്കല്‍ ഈ അവസരം ഒരുക്കി കൊടുത്തിരിക്കുന്നത്‌. അദ്ദേഹത്തിന്‌ പിന്തുണയുമായി ഫാ. അജൂബ്‌ തോട്ടനാനിയിലും, കൈക്കാരന്മാരായ മത്തായി വട്ടുകുളം, റോയി കോട്ടയരികില്‍, ജോഷി പടവെട്ടുംകലയില്‍ എന്നിവരടങ്ങുന്ന ടീം വളരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നു

Facebook Comments

knanayapathram

Read Previous

സാൻ ഹൊസെയിൽ വിമല ഹൃദയ പ്രതിഷ്ഠ , മെയ്‌മാസ വണക്കം , പന്തക്കുസ്താ തിരുനാൾ ഭക്തിയാദരവ്‌പൂർവം കൊണ്ടാടി

Read Next

ക്‌നാനായ കത്തോലിക്ക സ്റ്റുഡന്റ്‌സ്‌ ലീഗിന്റെ ആഭിമുഖ്യത്തില്‍ വെബ്ബിനാര്‍ നടത്തി