ആറാമത് യൂറോപ്യന്‍ ക്നാനായ സംഗമം ജൂണ്‍ 30ന്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കാര്‍ഡിഫ്: ജൂണ്‍ 30 ന് നടക്കുന്ന ആറാമത് യൂറോപ്യന്‍ ക്നാനായ സംഗമത്തിന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കാര്‍ഡിഫിലുള്ള ന്യൂപോര്‍ട്ടില്‍ വച്ചാണ് സംഗമം നടക്കുന്നത്. ക്നാനായ തനിമയും പാരമ്പര്യവും ആചാര അനുഷ്ഠാനങ്ങളും ഉള്‍ക്കൊള്ളുന്ന വിവിധ പരിപാടികള്‍ സംഗമത്തിന്‍റെ ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

യൂറോപ്പിന്‍റെ എല്ലാ ഭാഗത്തു നിന്നും ക്നാനായ സമുദായ അംഗങ്ങളുടെ പ്രാതിനിധ്യം ഉണ്ടാകും. വിവിധ ഇടവകകളില്‍ നിന്നും കലാപരിപാടികള്‍ അവതരിപ്പിക്കുതിനുള്ള പരിശീലനങ്ങള്‍ പുരോഗമിക്കുന്നു. രാവിലെ 8. 30 ന് വി. കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കും. 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ സമാപിക്കും.

സഭയിലെ മെത്രാപ്പോലിത്തമാരും വൈദികരും സംഗമത്തില്‍ സംബന്ധിക്കുന്നതാണ്. കാര്‍ഡിഫ് സെന്‍റ് ജോണ്‍സ് ക്നാനായ ഇടവകയാണ് ക്നാനായ സംഗമത്തിന് നേതൃത്വം നല്‍കുന്നത്. ഫാ: തോമസ് ജേക്കബ് ഫാ: ജോമോന്‍ പുൂസ്, ഫാ: സജി എബ്രഹാം, എബ്രഹാം ചെറിയാന്‍, ജിജി ജോസഫ്, ഡോ. മനോജ് എബ്രഹാം എന്നവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ സംഗമത്തിന്‍റെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.