സഭയോട് ചേര്‍ന്നു നിന്ന് ക്നാനായ സമുദായ പൈതൃകം അഭംഗുരം സംരക്ഷിക്കും : മാര്‍ മാത്യു മൂലക്കാട്ട്

സഭയോട് ചേര്‍ന്നു നിന്ന് ക്നാനായ സമുദായ പൈതൃകം അഭംഗുരം സംരക്ഷിക്കും : മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: സഭയോട് ചേര്‍ന്നു നിന്ന് ക്നാനായ സമുദായ പൈതൃകം അഭംഗുരം സംരക്ഷിക്കുമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ മുഖപത്രമായ അപ്നാദേശിന്‍റെ ആഭിമുഖ്യത്തില്‍ അതിരൂപതയിലെ അല്‍മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് (കെ.സി.സി), ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ (കെ.സി.ഡബ്ല്യു.എ), ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെ.സി.വൈ.എല്‍) എന്നിവയുടെ നേതൃസംഗമവും ഏകദിന പഠനശിബിരവും തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1911 ല്‍ വിശുദ്ധ പത്താം പിയൂസ് മാര്‍പ്പാപ്പ തെക്കും ഭാഗ സമുദായ അംഗങ്ങള്‍ക്ക് മാത്രമായി രൂപം നല്‍കിയ കോട്ടയം അതിരൂപതയുടെ പൈതൃകം അഭംഗുരം പരിരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുമെന്നും ലോകത്തെവിടെയായാലും സമുദായാംഗങ്ങളുടെ പാരമ്പര്യം സംരക്ഷിക്കുന്നതിനാവശ്യമായ സഭാസംവിധാനങ്ങള്‍ ക്രമീകരിക്കുന്നതില്‍ അതിരൂപത പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാര്‍ത്ഥനയിലും ദൈവാശ്രയ ബോധത്തിലും അടിയുറച്ചുനിന്ന പൂര്‍വ്വികരുടെ മഹത്തായ പാരമ്പര്യം തുടര്‍ന്നുകൊണ്ടു തന്നെ സമുദായത്തിന്‍റെയും  സഭയുടെയും വളര്‍ച്ചയ്ക്കായി അതിരൂപതാദ്ധ്യക്ഷന്‍റെ നേതൃത്വത്തില്‍ എല്ലാവരും കൂട്ടായി യത്നിക്കണമെന്ന് ആമുഖസന്ദേശം നല്‍കിയ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു.  അതിരൂപതാ അല്‍മായ സംഘടനകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച നേതൃസംഗമത്തില്‍ അതിരൂപതയിലെ സംഘടനകള്‍ക്കുണ്ടായിരിക്കേണ്ട ദര്‍ശനങ്ങളും ആഭിമുഖ്യങ്ങളും ചര്‍ച്ച ചെയ്തു. "അല്‍മായ സംഘടനകള്‍ സഭയില്‍-സമുദായത്തില്‍-സമൂഹത്തില്‍" എന്ന വിഷയത്തെ അടിസ്ഥാനമാക്കി  സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. തോമസ് കൈതാരം മോഡറേറ്ററായിരുന്നു. ഫാ. തോമസ് പുതിയകുന്നേല്‍, ഫാ. ബിജോ കൊച്ചാദംപള്ളില്‍, അഡ്വ. അജി കോയിക്കല്‍, തോമസ് ചാഴികാടന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഡോ. ജോസ് ജെയിംസ്, ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍ എന്നിവര്‍ തുടര്‍ ചര്‍ച്ചകളില്‍ മോഡറേറ്റര്‍മാരായിരുന്നു.  അപ്നാദേശ് നമ്മുടെ മുഖപത്രം എന്ന വിഷയത്തില്‍ ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ സംസാരിച്ചു. അത്മായ സംഘടനകളുടെ ചാപ്ലെയിന്‍മാരായ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. സന്തോഷ് മുല്ലമംഗലത്ത്, പ്രസിഡന്‍റുമാരായ  സ്റ്റീഫന്‍ ജോര്‍ജ്ജ്, ഡോ. മേഴ്സി ജോണ്‍, ബിബീഷ് ഓലിക്കമുറി, സെക്രട്ടറിമാരായ ഷൈജി ഓട്ടപ്പള്ളി, സിന്‍സി പാറേല്‍, ടിജിന്‍ ചേന്നാത്ത് എന്നിവര്‍ ഏകദിന പഠനശിബിരത്തിന് നേതൃത്വം നല്‍കി. അതിരൂപതാ സമുദായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി സംഘടിപ്പിച്ച  പഠനശിബിരത്തില്‍ ഓരോ ഫൊറോനയിലെയും കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ ചാപ്ലെയിന്‍മാരും മൂന്ന് സംഘടനകളുടെയും അതിരൂപതാ, ഫൊറോന ഭാരവാഹികളും ഓരോ യൂണിറ്റിലെയും പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരും ഉള്‍പ്പടെ അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. 

ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്                
വികാരി ജനറാള്‍
ഫോണ്‍: 9447365180

 

2018-02-13-PHOTO-00001059 PHOTO 2 9W9A2291







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.