കെ കെ സി എ വാർഷികാഘോഷം ജനുവരി 19 ന്

കെ കെ സി എ യുടെ ഈ വർഷത്തെ വാർഷികാഘോഷം ജനുവരി 19 വെള്ളിയാഴ്ചവൈകിട്ട് 4മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ  വച്ച് നടക്കും . കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് മുഖ്യാഥിതി ആയി പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കുട്ടികളുടെ ചെണ്ടമേളത്തിൻറെ അരങ്ങേറ്റം, ഒപ്പന, ഗാനമേള  തുടങ്ങി നിരവധി നിറപ്പകിട്ടാര്‍ന്ന കലാപ്രകടനങ്ങൾക്ക് പുറമെ 40 ൽ അധികം കുട്ടികൾ പങ്കെടുക്കുന്ന സ്വാഗത നൃത്തം പരിപാടിയുടെ  മുഖ്യ ആകർഷങ്ങളിൽ ഒന്നായിരിക്കും. കുവൈറ്റിലെ കലാ- സാഹിത്യ മേഖലയിലെ സജീവ സാന്നിധ്യമായ ശ്രീ ബിജോയി പാലാകുന്നേൽ രചിച്ചു ശ്രീ അജയ് തൈമണ്ണിൽ സംവിധാനവും, കെ കെ സി എ നിർമ്മിക്കുകയും,കുവൈറ്റിലെ ക്നാനായ അഭിനയ പ്രതിഭകൾ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നതുമായ ബൈബിൾ നാടകം *"കിഴക്കിന്റെ അപ്പോസ്തോലൻ"* കലാസ്നേഹികൾക്കു ഒരു നവ്യാനുഭവം ആയിരിക്കും. അന്നേ ദിവസം കൂടുന്ന വാർഷിക പൊതുയോഗത്തിൽ വെച്ച്  കെ കെ സി എ 2018വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതായിരിക്കും.കെ കെ സി എ യിലെ എല്ലാ അംഗങ്ങളേയും ജനുവരി 19 ലെ പരിപാടിയിലേക്ക് ഹൃദയ പൂർവ്വം2017 കമ്മിറ്റിയുടെ പേരിൽ   സ്വാഗതം ചെയ്യുന്നതായി ഭാരവാഗികൾ അറിയിച്ചു .
 







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.