സെന്റ് സ്റ്റീഫന്‍സ് എല്‍.പി.യില്‍ ഗുരുവന്ദനം നടത്തി.

സെന്റ് സ്റ്റീഫന്‍സ് എല്‍.പി.യില്‍ ഗുരുവന്ദനം നടത്തി.

stephen chettickan

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് എല്‍.പി. സ്‌കൂളില്‍ ഗുരുവന്ദനം എന്ന പേരില്‍ അധ്യാപകദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ ലീഡര്‍ സാവിയോ മാത്യു സാബു അധ്യക്ഷത വഹിച്ചയോഗം സ്‌കൂള്‍ അസി.മനോജര്‍ ഫാ. ജിബിന്‍ പാറടിയില്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വവിദ്യാര്‍ത്ഥിയും ഗ്രന്ഥകാരനുമായ മെട്രീസ് ഫിലിപ്പ് ആനാലിപ്പാറയില്‍ അധ്യാപകദിന സന്ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍ കെ.കെ. ബാബുവിനെ അധയാപക സമൂഹത്തിന്റെ പ്രതീകമായി ഫാ. ജിബിന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്ററിന് മെട്രീസ് ഫിലിപ്പ് സമ്മാനം നല്‍കി. അതാത് ക്‌ളാസുകളിലെ കുട്ടികള്‍ ചേര്‍ന്ന് ക്‌ളാസ് ടീച്ചര്‍മാര്‍ക്ക് സമ്മാനം നല്‍കി. അധ്യാപക ദിനത്തിന്റെ മധുരം പങ്കുവച്ചുകൊണ്ട് സ്‌കൂള്‍ ലീഡര്‍ സാവിയോ ഹെഡ്മാസ്റ്ററിന്റെ വായില്‍ ലഡു നല്‍കിയപോള്‍ മറ്റ് ടീച്ചേഴ്‌സിന് അതാത് ക്ലാസ് ലീഡേഴ്‌സും ലഡു നല്‍കി. ഹെഡ്മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. പി.റ്റി.എ. പ്രസിഡന്റ് സജി ചിരട്ടോലിക്കല്‍ സ്വാഗതവും, എം.പി.റ്റി.എ. പ്രസിഡന്റ് സന്ധ്യ സെബാസ്റ്റിയന്‍ കൃതജ്ഞതയും രേഖപെടുത്തി. കുട്ടികളും, മാതാപിതാക്കളും അപ്രതീക്ഷിതമായ ഒരുക്കിയ ഈ ഗുരുവന്ദനം അധ്യാപകര്‍ക്കും, കുട്ടികള്‍ക്കും പുത്തന്‍ അനുഭവമൊരുക്കി.പരിപാടികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ റവ.ഫാ. തോമസ് പ്രാലേല്‍, സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, സാബു കപ്പിലുമാക്കില്‍, അജു കുഴിമുള്ളില്‍, ബെന്നി ഓലിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

unnamed-4 unnamed-5 unnamed-6 unnamed







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.