ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്ത് വീശിത്തുടങ്ങി

ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്ത് വീശിത്തുടങ്ങി

ഫ്‌ളോറിഡ: കരീബിയന്‍ ദ്വീപ് രാഷ്ട്രങ്ങളിലും ക്യൂബയിലും വന്‍ നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്ത് വീശിത്തുടങ്ങിയതോടെ നാല് പേര്‍ക്ക് ജീവഹാനി. ഫ്‌ളോറിഡയിലാണ് നാലുപേര്‍ മരിച്ചത്. രണ്ടിടങ്ങളിലായി നടന്ന അപകടങ്ങളിലാണ് മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. നാലാമത്തെയാള്‍ മരിച്ചത് ഷെല്‍ട്ടറിലാണ്. ഫ്‌ളോലാറിഡക്ക് തെക്കുള്ള കീസ് ദ്വീപസമൂഹത്തിലാണ് ഇര്‍മ ആദ്യമെത്തിയതെന്ന് യു എസ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇവിടെനിന്ന് ഫ്‌ളോറിഡയിലേക്ക് കടക്കുകയായിരുന്നു.

കാറ്റഗറി നാല് വിഭാഗത്തിലുള്ള ചുഴലിക്കാറ്റിന് ഇപ്പോള്‍ 215 കിലോമീറ്റര്‍ വേഗമുണ്ട്. കടുത്ത കടലാക്രമണവുമുണ്ട്. അപകടകരമായ സാഹചര്യമാണെന്ന് കീസിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് മുന്നില്‍ക്കണ്ട് 63 ലക്ഷം ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫ്‌ളോറിഡയില്‍ തുടരുന്നത് ആത്മഹത്യാ പരമാണെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കാറ്റ് ഫ്‌ളോറിഡയില്‍ നിന്ന് തെക്കന്‍ തീര നഗരങ്ങളായ നേപ്പിള്‍സ്, ഫോര്‍ട്ട്, മെയേഴ്‌സ് എന്നിവിടങ്ങിലേക്ക് ഇര്‍മ നീങ്ങുന്നത്. ഒഴിഞ്ഞു പോകാന്‍ സാധിക്കാത്തവരെ രക്ഷിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് പൊലീസ്. നിരവധിയാളുകളെ പ്രത്യേകം ഷെല്‍ട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. കരീബിയന്‍ ദ്വീപുകളില്‍ ഇര്‍മ 25 പേരുടെ ജീവന്‍ കവര്‍ന്നിരുന്നു.

ir ir2 ir3
 







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.