അതിരൂപതയിലെ സീനിയര്‍ വൈദികനായ ഫാ. ഫിലിപ്പ്‌ തെക്കേതില്‍ നിര്യാതനായി.

കോട്ടയം: അതിരൂപതയിലെ സീനിയര്‍ വൈദികനായ ഫാ. ഫിലിപ്പ്‌ തെക്കേതില്‍ (83) നിര്യാതനായി. സംസ്‌കാരം നാളെ (12/9) 2.30 ന്‌ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കല്ലറ പുത്തന്‍പള്ളിയില്‍. 1964 ല്‍ പൗരോഹിത്യം സ്വീകരിച്ച ഫിലിപ്പച്ചന്‍ കടുത്തുരുത്തി, ഉഴവൂര്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്‌ വികാരിയായും ചാരമംഗലം, പയസ്‌മൗണ്ട്‌, ചേര്‍പ്പുങ്കല്‍, കല്ലറ പഴയപള്ളി, മകുടാലയം, പുനലൂര്‍, വിതുരാ, അറുനൂറ്റിമംഗലം, ഇടക്കോലി, അമനകര, തുരുത്തിക്കാട്‌, ഇരവിപേരൂര്‍, മറ്റക്കര, കല്ലറ പുത്തന്‍പള്ളി, റാന്നി, മാറിടം, കരിപ്പാടം, പൂഴിക്കോല്‍, വാകത്താനം, പുതുവേലി എന്നീ പള്ളികളില്‍ വികാരിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. സഹോദരങ്ങള്‍: പരേതരായ കുരുവിള തെക്കേതില്‍, അന്നമ്മ കരിശേരിക്കല്‍, ഫാ. ഫിലിപ്പ്‌ കരിശേരിക്കല്‍ (മറ്റക്കര പള്ളി), സിസ്റ്റര്‍ ക്രിസ്‌പിന്‍ എസ്‌.ജെ.സി. എന്നിവര്‍ സഹോദരി പുത്രരാണ്‌. മൃതദേഹം നാളെ ഒമ്പതിന്‌ കല്ലറയിലുള്ള സഹോദരപുത്രന്‍ ഷാജി തെക്കേതിലിന്റെ ഭവനത്തില്‍ കൊണ്ടുവരും. തുടര്‍ന്ന്‌ 12 മുതല്‍ കല്ലറ പുത്തന്‍പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും.
 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.