സിംഗപ്പൂർ ക്നാനായ ഓണാഘോഷം ഉജ്ജ്വലമായി കൊണ്ടാടി .

സിംഗപ്പൂർ:    സന്തോഷത്തോടെയും നിറക്കൂട്ടുകളോടെയും  സിംഗപ്പൂർ ക്നാനായ കമ്മൂണിറ്റി ഓണാഘോഷം കെങ്കേമം ആയി സെപ്റ്റംബർ 10 തിയതി ആഘോഷിച്ചു.  കമ്മ്യൂണിറ്റി അംഗങ്ങളെല്ലാം വളരെ ഊർജസ്വലരായി രാവിലെ തന്നെ ഭംഗിയായി അത്തപൂക്കളം ഇട്ട് കൊണ്ട് ആഘോഷങ്ങൾ തുടങ്ങി. തുടർന്ന് വിവിധ പ്രായത്തിലുള്ളവർക്കായി കസേരകളി , ബലൂൺ പൊട്ടിക്കൽ , മിഠായി പെറുക്കൽ തുടങ്ങിയ പല തരം മത്സരങ്ങൾ നടത്തി. ആഘോഷങ്ങളിൽ വിശിഷ്ട വ്യക്തിയായിരുന്ന റവ. ഫാ. സലിം ജോസഫ്  ഓണസന്ദേശവും മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി. വാഴയിലയിൽ വിളമ്പിയ    ഓണസദ്യ ജനങ്ങൾ വളരെ ആസ്വദിച്ചു. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.