കുടിയേറ്റ പ്രേക്ഷിത-ഏഞ്ചല്‍ സംഗമം ഉജ്ജ്വലമായി

പയ്യാവൂര്‍ : മലബാറിന്‍്റെ വികസന ചരിത്രത്തില്‍ സുപ്രധാന ഏടായ പ്രഥമ സംഘടിത ക്നാനായ മലബാര്‍ കുടിയേറ്റത്തിന്‍െറ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുപുഷ്പം മിഷന്‍ ലീഗിന്‍്റെയും തിരുബാല സഖ്യത്തിന്‍്റെയും നേത്യത്വത്തില്‍ നടത്തിയ കുടിയേറ്റ പ്രേഷിത സംഗമവും എയ്ഞ്ചല്‍സ് സംഗമവും പയ്യാവൂരിനെ പുളകം കൊള്ളിച്ചു. സെന്‍്റ് ആന്‍സ് വലിയപളളിയില്‍ നടത്തിയ സംഗമം മാര്‍ മാത്യു മൂലകാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കുടിയേറ്റ പ്രേഷിത റാലി 2.30 ന് മോണ്‍ ഊരളിന്‍ നഗറില്‍ ആരംഭിച്ച് സെന്‍്റ് ആന്‍സ് സ്ക്കൂളില്‍ സമാപിച്ചു. തുടര്‍ന്ന് സെന്‍്റ് ആന്‍സ് സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികളും പൊതുസമ്മേളനവും നടന്നു. മലബാറിലെ 37 ഇടവകകളില്‍ നിന്നും മിഷന്‍ ലീഗ്, തിരുബാല സഖ്യം അംഗങ്ങള്‍ അണിനിരന്നു. പയ്യാവൂര്‍  ടൗണ്‍ ചുറ്റി സെന്‍്റ് ആന്‍സ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ അങ്കണത്തിലെ ഷെവലിയര്‍ കണ്ടോത്ത് നഗറില്‍ റാലി സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. ബത്തേരി രൂപതാ മെത്രാന്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ഡെയ്സി ചിറ്റൂപറമ്പില്‍, മിഷന്‍ ലീഗ് ദേശീയ സെക്രട്ടറി സുജി തോമസ് പുല്ലുകാട്ട് , ബറുമറിയം പാസ്റ്ററല്‍ സെന്‍്റര്‍ ഡയറക്ടര്‍ ഫാ. അബ്രാഹം പറമ്പേട്ട്, മടമ്പം ഫൊറോനാ വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍, മിഷന്‍ലീഗ് റീജണല്‍ പ്രസിഡന്‍്റ് ജിതിന്‍ ജോസഫ് മുതുകാട്ടില്‍, തിരുബാലസഖ്യം റീജണല്‍ ഡയറക്ടര്‍ ഫാ. ബിനു ഉറുമ്പില്‍കരോട്ട് എന്നിവര്‍ പ്രസംഗിച്ചു വിവിധ കലാപരിപാടികള്‍ അരങ്ങേറി.                                                                                                          bb6ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.