അതിരൂപതയിലെ പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളുടെ യോഗം സംഘടിപ്പിച്ചു

കരിസ്‌മാറ്റിക്‌ & ടെമ്പറന്‍സ്‌ കമ്മീഷനുകളുടെ ഉത്തരവാദിത്വമുള്ള അതിരൂപതയിലെ പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച്‌ സംഘടിപ്പിച്ചു. കമ്മീഷനുകളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഇടവകതലത്തില്‍ കരിസ്‌മാറ്റിക്‌, ടെമ്പറന്‍സ്‌ കമ്മീഷനുകളുടെ ആഭിമുഖ്യത്തില്‍ നടത്തേണ്ട കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്‌തു. തുടര്‍ന്ന്‌ നടത്തപ്പെട്ട ചര്‍ച്ചയില്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ മോഡറേറ്റര്‍ ആയിരുന്നു.വിവിധ ഇടവകകളില്‍ നിന്നായി 36 അംഗങ്ങള്‍ മീറ്റിംഗില്‍ പങ്കെടുത്തു. കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, കമ്മീഷന്‍സ്‌ ചെയര്‍മാന്മാരായ ഫാ. ജിബില്‍ കുഴിവേലില്‍, ഫാ. മാത്യു കുരിയത്തറ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.