മാഞ്ചസ്റ്റർ ക്നാനായ ചാപ്ലയൻസിയിൽ എട്ടുനോമ്പ് സമാപനവും കല്ലിട്ടതിരുനാളും ഞായറാഴ്ച


യുകെയിലെ ആദ്യത്തെ ക്നാനായ ചാപ്ലയൻസിയായ  മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ ചാപ്ലയൻസിയിൽ എട്ടുനോമ്പ് സമാപനവും കല്ലിട്ടതിരുനാളും സംയുക്തമായി ആഘോഷിക്കുന്നു. എട്ടുനോമ്പിനോടനുബന്ധിച്ചു  എല്ലാ ദിവസവും രാവിലെ 9.30 ന്  വിശുദ്ധ കുർബാനയും നൊവേനയും നടന്നുവരുന്നു. നോമ്പിന്റെ സമാപനവും കല്ലിട്ട തിരുനാളും ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സെന്റ് എലിസബത്ത് പള്ളിയിൽ മലങ്കര റീത്തിൽ വിശുദ്ധ കുർബാനയും സെന്റ് മേരീസ് ക്നാനായ വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ഫാ. സനീഷ് കയ്യാലക്കകത്ത്‌ മുഖ്യകാർമ്മിമുഖ്യകാർമ്മികത്വം വഹിക്കും. തിരുനാളിൽ ഭക്ത്യാദരപൂർവ്വം പങ്കെടുത്തു പരിശുദ്ധ മാതാവിന്റെ അനുഗ്രഹം പ്രാപിക്കുന്നതിന് സെന്റ് മേരീസ് ചാപ്ലയൻസി വികാരി ഫാ. സജി മലയിൽ പുത്തൻപുരയിൽ മാഞ്ചെസ്റ്ററിലും സമീപപ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.

 പള്ളിയുടെ വിലാസം St. Elizebeth church ,Manchester ,M225JFഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.