സ്വന്തം ലേഖകൻ

Screen Shot 2017-09-07 at 08.02.20പ്രവാസി കുട്ടികളുടെ  സ്വന്തം നാടിനെകുറിച്ചുള്ള സ്വപ്നങ്ങളും അവരുടേ ഗ്രഹാതുരത്വം നിറഞ്ഞ ഓർമ്മകളെയും ആസ്പദമാക്കി ജോസഫ് ഐക്കരപ്പറമ്പിൽ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രമാണ് "ഞാൻ കുട്ടിച്ചാത്തൻ ".ഈ ചിത്രത്തിന്റെ സംവിധായകനായ ജോസഫ് ഐക്കരപ്പറമ്പിലിന്റെ ജന്മദേശവും  പ്രകൃതി ഭംഗി കൊണ്ട് സമ്പന്നവുമായ ചാമക്കാലായിലാണ് ഈ ഹ്രസ്വാ ചിത്രത്തിന്റെ ചിത്രീകരണം നിർവഹിച്ചിരിക്കുന്നത് .പ്രശസ്ത മിമിക്രി കലാകാരനായ കൊല്ലം സുധിയാണ് ഇതിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്നത് .കുട്ടികളുടെ കലാ വാസനകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ഈ ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു സുധി ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്

Screen Shot 2017-09-07 at 07.57.32.നിരവധി ഹ്രസ്വാ ചിത്രങ്ങളുടെ സംവിധയകനായ ജോസഫ് ഐക്കരപ്പറമ്പിൽ ഈ ഹ്രസ്വ ചിത്രത്തിൽ ഒരു ചെറിയ വേഷവും അവതരിപ്പിച്ചിട്ടുണ്ട് ,ചാമക്കാല സെന്റ് ജോൺസ് ഇടവകാഗമായ ജോസഫ് ഐക്കരപ്പറമ്പിൽ ഇപ്പോൾ യു കെയിൽ ആർട്ട് ടീച്ചറായി ജോലി നോക്കികൊണ്ടിരിക്കുകയാണ് .ഇവരെക്കൂടാതെ യു കെ rochdale  നിവാസികളായ തോമസ് രജി ദമ്പതികളുടെ പുത്രനായ അബിൻ, rochdaleയിലെ തന്നെ ജോസഫ്  നീന ദമ്പതികളുടെ മകനായ മൈക്കിൾ ,ലെസ്റ്ററിലെ  ജെയിംസ് മിനി ദമ്പതികളുടെ പുത്രിയായ ജെസിക്ക ,വിനോദ് അനിത ദമ്പതികളുടെ പുത്രിയായ  ആര്യ എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട് ജോസഫ് ഐക്കരപ്പറമ്പിലിന്റെ ഭാര്യയായ നീനയും ഈ ഹ്രസ്വ ചിത്രത്തിൽ ഒരു ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട് ."ഞാൻ കുട്ടിച്ചാത്തൻ " കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Screen Shot 2017-09-07 at 07.59.28Screen Shot 2017-09-07 at 07.58.14
 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.