BKCC ഓണവും ക്നാനായ ദിനവും കൊണ്ടാടി

BKCC ഓണവും ക്നാനായ ദിനവും കൊണ്ടാടി

DSCN0684Brisbane Knanaya Catholic Community ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ ഓണവും, പാരമ്പ്യാരത്തിന്റെയും പൈതൃകത്തിന്റെയും മാറ്റൊലിനിറഞ്ഞ  ക്നാനായ ദിനവും വളരേ ആവേശത്തോടെ ആഘോഷിച്ചു.  സിറോ മലബാർ മെൽബൺ രൂപതയുടെ, ബ്രിസ്‌ബേൻ ഇടവകകളിലെ  പുരോഹിതനായ ബഹുമാനപ്പെട്ട വര്ഗീസ് വാവോലിൽ അച്ഛനും അബ്രാഹം കഴുന്നാടിയിൽ അച്ഛനും ചേർന്ന് അർപ്പിച്ച ആഘോഷപൂർവ്വമായ ദിവ്യയാബലിക്കു ശേഷം ചെണ്ടമേളത്തിന്റെയും പുലികളിയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാനേ വരവേറ്റ ബ്രിസ്‌ബേൻ ക്നാനായ മക്കൾ നാടവിളിയുടെയും മാർഗം കളിയുടെയും പുരാതന പാട്ടുകളുടെയും മാറ്റൊലികളാൽ ഈ ക്നാനായ ദിനവും അനുസ്മരണീയമാക്കി. പൈതൃകം 2018 എന്ന് നാമകരണം ചെയ്യപ്പെട്ട കൺവെൻഷൻ ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി ഏറ്റെടുത്തു നടത്തുന്നു എന്ന വാർത്തയെ ഹര്ഷാരവങ്ങളോടും ആർപ്പുവിളികളോടും സ്വീകരിച്ച BKCC യുടെ പൊതുസമൂഹം ചരിത്രം കണ്ട ഏറ്റവും മികച്ച ക്നാനായ കൺവെൻഷൻ ആയി പൈതൃകം 2018 നെ മാറ്റുവാൻ BKCC പ്രതിജ്ഞാബന്ധരാണെന്നു ലോക ക്നാനായ സമൂഹത്തെ അറിയിക്കുകക്കൊടിയാണ് ചെയ്തത്. പൈതൃകം 2018 ന്റെ ബ്രിസ്‌ബേനിലെ ആദ്യ ബുക്കിംഗ് DKCC പ്രസിഡന്റ് ശ്രീ ബിനു തുരുത്തിയിലും BKCC ശ്രീ ടിജോ തോമസും ചേർന്നു BKCC യുടെ മുൻ പ്രെസിഡണ്ട്മാർക്കു കൊടുത്ത് ഉദ്ഘാടനം ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം നടന്ന കമ്പകവലി മത്സരത്തിൽ ഗോൾഡ് കോസ്റ്റ് മാർ കുര്യാക്കോസ് കുന്നശ്ശേരിൽ ട്രോഫിയും ബ്രിസ്‌ബേൻ വെസ്റ്റ് ഫാദർ ജേക്കബ് കുറുപ്പിനകത്തു മെമ്മോറിയൽ ട്രോഫിയും കരസ്ത്തമാക്കി

DSCN0528 DSCN0561 DSCN0566 DSCN0572 DSCN0599 DSCN0603 DSCN0633 DSCN0684 DSCN0689 DSCN0701DSCN0603-1

 







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.