ചിക്കാഗോ സോഷ്യൽ ക്ലബ്‌ സംഘടിപ്പിച്ച അന്തർദേശിയ വടംവലി മത്സരത്തിൽ കുവൈറ്റ്‌ കെ.കെ.ബി. ചമ്പ്യാന്മാരായി

ജോബി കുളക്കാട്

ചിക്കാഗോ :ചിക്കാഗോ സോഷ്യൽ ക്ലബ്‌ സംഘടിപ്പിച്ച അന്തർദേശിയ വടംവലി മത്സരത്തിൽ കുവൈറ്റ്‌ കെ.കെ.ബി. ചമ്പ്യാന്മാരായി. കഴിഞ്ഞ വർഷത്തെ വിജയമാണ് ഈ വർഷവും കെ.കെ.ബി നിലനിർത്തിയത്. കെ.കെ.ബി യുടെ എ ടീം ഫൈനൽ മത്സരത്തിൽ യൂ.കെ. യിൽ നിന്നു വന്ന തെമ്മാടിസിനെയാണ് പരാജയപ്പെടുത്തിയത്. കൂടാതെ കെ.കെ.ബി. യുടെ ബീ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആയിരക്കണക്കിന് കാണികളുടെ സാന്നിധ്യം പരിപാടി വൻവിജയമാക്കി തീർത്തു. കേരള നിയമസഭയിലെ നിറസാന്നിധ്യമായ പി.സി ജോർജ്ജ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഓണാഘോഷത്തിൽ വിശിഷ്ഠ അതിഥികളായി എത്തിച്ചേർന്നത് കാണികൾക്ക് ആവേശമായി മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വടംവലി ടീമുകളെ സംഘടിപ്പിച്ച് വടംവലി മത്സരം ഒരു വമ്പിച്ച വിജയമാക്കിത്തീർക്കാൻ സോഷ്യൽ ക്ലബ് ഭാരവാഹികൾക്ക് സാധിച്ചു. കെ.കെ.ബി. യുടെ താരങ്ങളായ മെജീത്ത് ചമ്പക്കര മത്സരത്തിലെ മികച്ച ടീം പ്ലേയർ ആയും, ജീജോ ബസ്റ്റ് ബാക്കായും തിരഞ്ഞെടുക്കപ്പെട്ടു. മൽസരത്തിലെ പല മികച്ച ടീമുകളേയും പരാജയപ്പെടുത്തി വിജയികളായ കെ.കെ.ബി. ടീം അംഗങ്ങൾ കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

2017-09-05-PHOTO-00000573 2017-09-05-PHOTO-00000574 2017-09-05-PHOTO-00000575 2017-09-05-PHOTO-00000576ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.