മാവേലിയുടെയും,പൂക്കളത്തിന്റെയും ഓണക്കളികളുടെയും ഓർമ്മകൾ പുതുക്കി പൊന്നോണം 2017

മെൽബൺ സെൻറ് മേരിസ് ക്നാനായ കാത്തലിക് മിഷ്യന്റെ പൊന്നോണം 2017 ഒരുപാട് നല്ല ഓർമ്മകൾ പുതുക്കി അവസ്മരണീയമായി സമാപിച്ചു. സെപ്റ്റംബർ 2 ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ രാവിലെ 9.30 ന് യുവജനങ്ങളുടെ നേതൃത്വത്തിൽ പൂക്കളമിട്ട് പരിപാടികൾ ആരംഭിച്ചു. പിന്നീട് വിവിധതരം ഓണക്കളികളും വിഭവ സമൃദ്ധമായ ഓണസദ്യയും കലാവിരുന്നും വടംവലിയും ഒക്കെയായി തങ്ങളുടെ കുട്ടിക്കാല ഓർമ്മകൾ അയവിറക്കുവാനും തങ്ങളുടെ നല്ല ഓർമ്മകൾ തങ്ങളുടെ കുട്ടികൾക്ക് പകർന്നു നൽകുവാനും സാധിച്ചു.

വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യയും, കലാവിരുന്നും പരിപാടികൾക്ക് കൊഴുപ്പേകി. കലാപരിപാടികൾക്ക് ശേഷം നടന്ന മുണ്ടുതറയിൽ ജോസഫ് & ജിജി മെമ്മോറിയൽ വടംവലി മത്സരത്തിൽ നസ്ര്ത് കൂടാരയോഗം ജേതാക്കളയി. രണ്ടാം സമ്മാനമായ ബേബി മുരിയാന്മ്യാലിൽ മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസും കാൽവരി, സെഹിയോൻ കൂടാരയോഗങ്ങൾ കരസ്ഥമാക്കി. 

IMG_7921 IMG_8007 IMG_8049 IMG_8091 IMG_8118 IMG_8127 IMG_8129 IMG_8142 IMG_8152 IMG_8158 IMG_8159 IMG_8174 IMG_8236 IMG_8237ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.