അബുദാബി ക്‌നാനായ ടീം വീണ്ടും വടംവലി ചാമ്പ്യന്‍മാര്‍

മനോജ് മരുതൂര്‍                                                                                                                                                                                          അബുദാബി : മുസ്സഫ സെന്റ് പോള്‍ പള്ളിയിലെ മലയാള കമ്മ്യൂണിറ്റിയുടെ ഈവര്‍ഷത്തെ ഓണം 1.9.2017 വെള്ളിയാഴ്ച വിവിധ കലാപരിപാടികളോടും, ഓണസദ്യയും, വടംവലി മത്സരത്തോടെയും ആഘോഷിച്ചു. അയ്യായിരത്തില്‍ പരം ആളുകള്‍ പങ്കെടുത്ത ആഘോഷത്തില്‍ മലയാള കമ്മ്യൂണിറ്റിയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോണി പടിഞ്ഞാറക്കര നേതൃത്വം നല്‍കി. മൂന്നുവര്‍ഷമായി നടത്തി പോരുന്ന വടംവലി മത്സരത്തില്‍ അബുദാബി ക്‌നാനായ ടീം ആയ സെന്റ് പയസ് ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ക്‌നാനായ ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുന്നത്. വിജയികള്‍ക്ക് പള്ളി വികാരി ഫാ. അനി സേവ്യര്‍ ക്യാഷ് അവാര്‍ഡും മെഡലും ട്രോഫിയും മറ്റു സമ്മാനങ്ങളും വിതരണം ചെയ്തു. ചെണ്ടമേളം ആഘോഷത്തിന് മാറ്റുകൂട്ടി. പ്രവാസികളായ മലയാളി സമൂഹത്തിന് ഈ ഓണാഘോഷം ഒരു ഓര്‍മ്മ പുതുക്കലായി. ക്‌നാനായ തനിമ ഉണര്‍ത്തി നടവിളിയും പുരാതന പാട്ടുകളും പാടി വിജയം ആഘോഷിച്ചപ്പോള്‍ അത് മറ്റുള്ളവര്‍ക്ക് ഒരു ആവേശമായി                                                                                                                                                        ggg2ggg4ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.