സമാവർ –ചെറുകഥ


ജേക്കബ് കരികുളത്തിൽ

യഥാർത്ഥത്തിൽ സാബുവിന് മുംബൈ നഗരം മടുത്തു… കാരണം കഴിഞ്ഞ 8 കൊല്ലങ്ങളായി രാപകൽ ഇല്ലാതെ അധ്വാനിച്ചു  കൈ നിറയെ പണം സാമ്പദിച്ചു എങ്കിലും സ്വസ്ഥത എന്താണ് എന്ന് അവൻ അറിഞ്ഞിരുന്നില്ല അതിനു അതിന്റെതായ ഒരു കാരണവും ഉണ്ടായിരുന്നു… അവന്റെ ഹൃദയത്തിൽ ഇന്നും മായാതെ  കിടക്കുന്ന ഒരു മുറിവ്.. 

പീലി ചേട്ടന്റെയു ത്രേസ്യ ചേട്ടതിയുടെയും  ഏകമകൻ ആയിരുന്നു സാബു അതിനാൽ  ലാളനകളിൽ അവൻ സമ്പന്നൻ ആയിരുന്നു . പീലി ചേട്ടന് പള്ളി കവലയിൽ ഒരു ചായക്കട ഉണ്ടായിരുന്നു , അതായിരുന്നു  കുടുംബത്തിന്റെ പ്രധാന വരുമാന മാർഗ്ഗം . പള്ളിയിൽ ആദ്യ മണി അടിക്കുമ്പോൾ തന്നെ ചായക്കട തുറന്നിരിക്കണം അതു പീലി ചേട്ടന് നിർബന്ധം ആയിരുന്നു .ആ നാട്ടിൽ അതി രാവിലെ വിവിധ ജോലികയായും മറ്റ്‌ അവശ്യങ്ങൾക്കയും ഒകെ പോകുന്നവർ പീലി ചേട്ടന്റെ ഒരു ചായ കുടിക്കാതെ പോകില്ല  അത് കാലങ്ങളായി ആ നാടിന്റെ തന്നെ ഒരു ശിലമായിരുന്ന.കെട്ടി വന്ന നാൾ മുതൽ ത്രേസ്യാ ചേട്ടത്തി പീലി ചേട്ടന്റെ നിഴൽ ആയിരുന്നു വീട്ടിൽ കുറച്ചു പശുക്കളെയും കോഴികളെയും മറ്റും വളർത്തിയിരുന്നു ത്രേസ്യ ചേട്ടത്തി, അതോടൊപ്പം ചായകടയിലേക്കുള്ള പലഹാരങ്ങൾ  വീട്ടിൽനിന്നും ഉണ്ടാക്കിയാണ് ചേട്ടത്തി  കൊണ്ടു പോയിരുന്നത്

സാബുവിന്റെ വരവോടെ  ത്രേസ്യാ ചേട്ടതിയുടെ  അധ്വാനം ഇരട്ടിക്കുകയാണ് ചെയ്തത് വീട്ടിലെയും ചയകടയിലെയും കഷ്ടപ്പാടുകൾ ഒന്നു അവർ കൊച്ചു  സാബുവിനെ  അറിയിച്ചിരുന്നില്ല, ചായക്കടയിലെക്ക്‌ അവൻ പോകാറു പോലും ഇല്ലായിരുന്നു . അങ്ങനെ ഇരിക്കെ സാബു പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്തു പീലി ചേട്ടന് ശക്‌തമായ ഒരു നെഞ്ചു വേദന വന്നു ഒരു മാസത്തിലധികം ആശുപത്രിയിൽ കിടക്കേണ്ടതായി വന്നു,വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ എല്ലാം ആകെ താറുമാറായി , അങ്ങനെ ഇരിക്കെ ഒരു ദിവസം ത്രേസ്യ ചേട്ടത്തി സാബുവിനോട്  ചായക്കട ഒന്നു ശ്രെദ്ധിക്കാനും ആകെ ഉള്ള വരിമാന്യ മാർഗം ആയതിനാൽ ഒന്നു തുറന്ന് നോക്കി നടത്താനും അവനോടു പറഞ്ഞു പക്ഷെ അത് അവനു രസിച്ചില്ല അതിൽ രോക്ഷ കുലനായ അവൻ അന്ന് രാത്രി നാട് വിട്ടു.

അവന്റെ യാത്ര അവസാനിച്ചത് മുംബയിൽ ആയിരുന്നു, കുറച്ചു പണം ആയിൽ കരുതിയിരുന്നത് കൊണ്ട് ആദ്യകാലങ്ങളിൽ വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല, എന്നാൽ കയ്യിലെ പണം തീർന്നു… പല ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി.. ചുമട് എടുക്കൽ, എച്ചിൽ പത്രം കഴുകൽ അങ്ങനെ…. നാളുകൾ കഴിഞ്ഞു അവനു നല്ല ജോലി കിട്ടി, നല്ലരീതിയിൽ പണം സമ്പാദിചു . പക്ഷെ ഇത്രയും വർഷമായി വീട്ടിലെ വിവരങ്ങൾ അന്വേഷിച്ചു ഒരു കത്ത് പോലും അവൻ അയച്ചിരുന്നില്ല..

അങ്ങനെ ഇരിക്കെ ഒരു ദിവസം അവൻ യാദർച്ഛികമായി നാട്ടിലെ അയൽവാസിയയ തോമസ് ചേട്ടനെ കാണാൻ ഇടയായി ' വീട്ടിലെ സ്ഥിതി ആകെ കഷ്ടത്തിലാണ് എന്നും , പീലി ചേട്ടൻ മരിച്ചു എന്നും, അമ്മ കിടപ്പിലാണ് എന്നും, നാട്ടുകാരുടെ കാരുണ്യത്തിൽ ആണ് കഴിയുന്നത് എന്നും ' അദ്ദേഹം പറഞ്ഞു . ആ വാക്കുകൾ അവന് സങ്കടവും അതിനേക്കാൾ ഏറെ കുറ്റബോധവും ഉണ്ടാക്കി. 

ചില ഓർമകൾ അങ്ങനെ ആണ് അവ പിറകെ ഓടി നമ്മെ വീണ്ടും വീണ്ടും കരയിച്ചു കൊണ്ടിരിക്കും. തോമസ് ചേട്ടനെ കണ്ടപ്പോൾ മുതൽ സാബു അസ്വസ്ഥനാണ് പിറന്നു വളർന്ന നാടും വീടും ഉപേക്ഷിച്ചു മഹാനഗരത്തിൽ എച്ചിലുകളിൽ അലഞ്ഞു… തിരക്കുകളിൽ അലിഞ്ഞു താരതമ്യേന ഭേദപ്പെട്ട ജിവിത നിലവാരത്തിലേക്ക് എത്തി എങ്കിലും പിന്നിട്ട ഭൂതകാലം അവനു ശൂന്യമായി തോന്നി അപ്പന്റെ മരണം അതു അവന്റെ മനസിന് താങ്ങാവുന്നതിനു അപ്പുറം ആയിരുന്നു 
ദുരന്ത പർവങ്ങളിലൂടെ നടന്നു നീങ്ങുന്ന അവന്റെ അമ്മയുടെ മുഖം അവന്റെ ഉള്ളിൽ വേദനയായി ,  താൻ പിച്ച വെച്ചു നടന്ന… താൻ പഠിച്ചു വളർന്ന .. തന്റെ ജീവിതത്തിലെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും ഓർമകളിലേക്ക് അവൻ മനസിലൂടെ തിരിച്ചു സഞ്ചരിച്ചു… ആ ഓർമകൾ അവന്റെ ഉള്ളിൽ തീ കോരി ഇട്ടു..  വീട്ടിലേയ്ക്ക് തിരിച്ചു പോകാൻ അവൻ തീരുമാനിച്ചു..

വീട്ടിൽ എത്തിയ സാബു  അമ്മയോടും കാലു പിടിച്ചു മാപ്പ് പറഞ്ഞു , അമ്മയെ നല്ല ചികിത്സ കിട്ടുന്ന ആശുപത്രിയിൽ കൊണ്ടുപോയി …. അതിൽ സുഖമായി ത്രേസ്യാ ചേട്ടത്തി വീട്ടിൽ തിരിച്ചെത്തിയപ്പോ   അവൻ തന്റെ അപ്പന്റെ ഓർമകൾ ഉറങ്ങുന്ന ആ ചായക്കട പുതുക്കി പണിതു  അവൻ ആ ചയകടയുടെ പേരിൽ ആണോല്ലോ നാട് വിട്ടത് അതിനു ഒരു പ്രായശ്ചിത്തം എന്ന വണ്ണം…

ഇന്ന് സാബു തിരിച്ചു നാട്ടിൽ വന്നിട്ടു രണ്ടു മാസം കഴിഞ്ഞു . ആരോഗ്യപരമായി ത്രേസ്യ ചേട്ടതി മെച്ചപ്പെട്ടു. ഇന്ന് സാബുവിന്റെ ചയകടയുടെ ഉത്കടനം ആണ്…   കടയുടെ പ്രധാന ഭാഗത്തു ഭംഗിയായി അലങ്കരിച്ചു പീലി ച്ചേട്ടൻ ഉപയോഗിച്ചു കൊണ്ടിരുന്ന സമോവർ വെച്ചിരുന്നു… മനസിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അപ്പന്റെ ഓർമ്മക്കായി ആ  സമോവർ…ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.