പറമ്പഞ്ചേരിയിൽ നിന്ന് വീണ്ടുമൊരു ക്നാനായ സംഗീത സംരംഭം

ക്‌നാനായ സമുദായ ചരിത്രത്തിന്റെ ഭാഗമായ പുരാതനപ്പാട്ടുകളുടെ ശ്രേണിയിലേക്ക് പുതുതലമുറയുടെ സമ്മാനമായി ഒരുക്കുന്ന ക്‌നാനായ മാഷപ്പിന്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു . പറമ്പഞ്ചേരി കോച്ചേരിയിൽ സഹോദരങ്ങളായ റിക്കിയും രേഷ്മയുമാണ് ഇതിന്റെ സംഗീതം ആലപിച്ചിരിക്കുന്നത്.

ക്നാനായ സംഗീത രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച റിക്കിയാണ് തറവാടൻ ബീറ്റ്സിന്റെ പേരിൽ കനി എന്ന ആൽബത്തിന്റെ പിന്നിലും പ്രവർത്തിച്ചത്. പറമ്പഞ്ചേരി KCYL യൂണിറ്റ് ആണ് YouTube ലൂടെ റിലീസിങ്ങിന് ഒരുക്കുന്ന ഈ ക്നാനായ മാഷപ്പിന്റെ പിന്നിലെ ചാലകശക്തി. പത്തോളം ക്നാനായ പാട്ടുകൾ കോർത്തിണക്കിയാണ് ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയായ ക്നാനായ സോങ്ങ് മാഷപ്പിന്റെ അവസാന വട്ട റിക്കോർഡിങ്ങ് വർക്കുകൾ പൂർത്തിയായി വരുന്നു. സംരംഭത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ ആശംസകൾ അണിയറ പ്രവർത്തകർ പ്രതിക്ഷിക്കുന്നു. നേരാം നമുക്കും മംഗളങ്ങൾ, ക്നാനായ പുതുതലമുറയ്ക്ക് വിജയാശംസകൾ .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.