വിദ്യാഭ്യാസം :- മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ፣ ലേഖനം

വിദ്യാഭ്യാസം :- മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ፣ ലേഖനം

റെജി തോമസ്, കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍

“Vox populi-
 Vox Dei”
 സുപ്രസിദ്ധ ജര്‍മ്മന്‍ തത്വചിന്തകനായിട്ടുള്ള, ഫ്രഡറിക് നിഷേയുടെ വാക്കുകളാണ്, മേലുദ്ധരിച്ചത്. 
                ജനത്തിന്‍റെ ശബ്ദമെന്നത് –
                ദൈവത്തിന്‍റെ ശബ്ദംതന്നെയാണ്ڈ
പക്ഷേ, ഈ ഉദ്ധരണിക്ക് ഞാനിവിടെ ഒരു പുനരാഖ്യാനം കൊടുക്കുന്നു,
            വിദ്യാര്‍ത്ഥികളുടെ /അദ്ധ്യാപകരുടെ ശബ്ദമെന്നുള്ളത്
            ദൈവത്തിന്‍റെ ശബ്ദംതന്നെയാണ്ڈ
പക്ഷേ, ആധുനിക ലോകത്തില്‍, ഏറ്റവുമധികം വാണിജ്യവത്കരിക്കപ്പെട്ടിരിക്കുന്ന, ഏറ്റവും രണ്ട് പ്രധാന മേഖലകള്‍ ആണ്, വിദ്യാഭ്യാസവും, ആരോഗ്യവും. Welfare State  (ക്ഷേമ രാഷ്ട്രം) എന്നുള്ള സങ്കല്പം, എന്നേ പോയ്മറഞ്ഞൂ.  പകരമിന്ന്  Laizez Faine  – രാഷ്ട്രങ്ങള്‍ ആണ് നിലവിലുളളത്.  അതായത്, സര്‍ക്കാര്‍, വിദ്യാഭ്യാസ – ആരോഗ്യമേഖലകളില്‍ നിന്നും, പതിയെ, പതിയെ പിന്‍വലിയുമ്പോള്‍, L.P.G.യുടെ ഫലമായിട്ട് (Liberalisation , Privalisation and Globalisation ) വിദ്യാഭ്യാസ രംഗവും കച്ചവടവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.  ആഗോള വല്‍ക്കരണത്തിന്‍റെ മുഖ മുദ്രകളായ, സ്വാര്‍ത്ഥതയും, ധൂര്‍ത്തും, ആഡംബരവും, വിദ്യാഭ്യാസ മേഖലയെ ഒട്ടൊന്നാകെ അടക്കിവാഴുമ്പോള്‍ സ്നേഹമെന്നുള്ള څമൃദുലچവികാരത്തിന് പകരമിവിടെയൊക്കെ څസ്വാര്‍ത്ഥതچയെന്നുള്ള څഅധമچ വികാരമാണിവിടെയും. അതുകൊണ്ട് തന്നെ, എല്ലാത്തരം മൂല്യങ്ങളും ഇന്ന്, തമസ്കരിക്കപ്പെടുന്നു, അഥവാ നിരസിക്കപ്പെടുന്നു.  എന്നിട്ട്, ലോകം മുഴുവന്‍,  Role Model കള്‍(മാതൃകാവ്യക്തിത്വങ്ങള്‍) ഇന്ന് അന്യം നില്‍ക്കുന്നു എന്ന് പറഞ്ഞ് വിലപിയ്ക്കുന്നു.  മാതൃകാ വ്യക്തിത്വങ്ങളുടെ സ്ഥാനത്ത്, ഇന്ന് എവിടെയും ڇആള്‍ ദൈവങ്ങള്‍ڈ മാത്രം. 
ഉള്ളടക്കം
    ഗുരുകുല വിദ്യാഭ്യാസത്തില്‍ തുടങ്ങി, അദ്ധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും (Teacher Centred Educational System) വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക്  (Student Central Educational System) മലക്കം മറിഞ്ഞു. ഒപ്പം മൂല്യങ്ങളുടെ സ്ഥാനവും, അസ്ഥാനങ്ങളായി. കൂട്ടുകുടുംബസംവിധാനങ്ങളില്‍ നിന്നും (Joint Family System) അണുകുടുംബ വ്യവസ്ഥിതിയിലേക്കും (Nuclear Family System)  കുടുംബസംവിധാനങ്ങള്‍, വഴി മാറിയപ്പോള്‍, അത് വിദ്യാഭ്യാസ വ്യവസ്ഥിതിയേയും പ്രതികൂലമായിട്ട് ബാധിച്ചു.  ഗുരുശിഷ്യബന്ധങ്ങളിലേയും ആത്മാര്‍ത്ഥതയ്ക്കും, ഊഷ്മളതയ്ക്കുമൊക്കെ ഓസോണ്‍ പാളിയിലെന്നതുപോലെ വലിയ വിള്ളല്‍ വീണിരിക്കുന്നു.  അച്ഛനും, മക്കളും, തമ്മില്‍, അച്ഛനുമമ്മയും തമ്മിലും, വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കുന്ന കാര്യങ്ങളിലുമൊക്കെ കേരളം ഇന്ന് വലിയ പ്രതിസന്ധികളിലൂടെയല്ലേ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.  ഈ പശ്ചാത്തലങ്ങളില്‍ നിന്നിട്ട് വേണം, വിദ്യാഭ്യാസ സമ്പ്രദായം വഴി, മൂല്യങ്ങളുടെ വീണ്ടെടുപ്പിനേക്കുറിച്ച് വേണ്ടവിധം, ശരിയായ വിധം വിചിന്തനം ചെയ്യുവാനും, വിലയിരുത്തുവാനും. 
കുറച്ച് വര്‍ഷങ്ങള്‍ക്ക് പത്രമാധ്യമങ്ങളില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു, കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍, മാനവിക വിഷയങ്ങള്‍, പാഠ്യപദ്ധതിയുടെ നിര്‍ബന്ധിത ഭാഗമാക്കുമെന്ന്.  ഇത് തന്നെ  കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം, സിംഗപ്പൂരും, ഇറാനും, അറേബ്യന്‍ രാജ്യങ്ങളും അനുകരിച്ചു.  കാരണം സയന്‍സ് വിഷയങ്ങള്‍ മാത്രം, പഠിച്ച് പഠിച്ച് കുട്ടികളില്‍   മാനുഷിക മൂല്യങ്ങള്‍ കുറയുന്നുവെന്നും മൂല്യച്യുതികള്‍ കൂടുന്നുവെന്നും കണ്ടുകൊണ്ടായിരുന്നു ഇത്. 

ഇന്നത്തെ വിദ്യാര്‍ത്ഥി സമൂഹം ഒട്ടൊന്നാകെ, “New Generation”  എന്ന ഓമനപ്പേരില അറിയപ്പെട്ട്, പാശ്ചാത്യ രാജ്യങ്ങളെയും, പാശ്ചാത്യ മൂല്യങ്ങളെയും, അന്ധമായിട്ട് അനുകരിച്ച്, ഹാംലിനിലെ കുഴലൂത്തുകാരന്‍റെ പിന്നാലെ പോയ, വിദ്യാര്‍ത്ഥികളെപ്പോലെയാണ്.  ഇതൊക്കെ കണ്ടുകൊണ്ടായിരിക്കാം, ലോകം കണ്ട, ഏറ്റവും വലിയൊരു വിശുദ്ധ മനസായിരുന്ന വി. ജോണ്‍ പോള്‍ മാര്‍പ്പാപ്പ എപ്പോഴും പറയുമായിരുന്നു.
ആധുനിക ലോകം ഇന്ന് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്, ഒരു തരം മരണസംസ്കാരത്തിലൂടെയാണ്(The culture of Death) എന്ന്.ڈ
അതുതന്നെ മാതാ അമൃതാനന്ദമയിയും അടുത്തകാലത്ത് പറഞ്ഞു, ഇന്ന് ഏറ്റവും കൂടുതള്‍ വില ആധുനിക മനുഷ്യന്‍ കല്പിക്കുന്നത്, ജീവനില്ലാത്തവസ്തുക്കളുടെ ഏറ്റവും വിലയില്ലാത്തത്, മനുഷ്യന്‍റെ ജീവനുമാണെന്ന്.
ഇസ്ലാം മതം, ജീവനെ അതിരറ്റ് ബഹുമാനിക്കുന്നു, പലിശ സമ്പ്രദായത്തെ നിരുല്‍സാഹപ്പെടുത്തുന്നു, സക്കാത്ത് സമ്പ്രദായത്തില്‍ (ദാനദര്‍മ്മത്തിന്) വിശ്വസിക്കുകയും ചെയ്യുന്നു.  എന്‍റെ അറിവ് ശരിയാണെങ്കില്‍ കേരളത്തിലെ കോഴിക്കോട് സര്‍വ്വകലാശാലയില്‍ മാത്രമേ, ഡിഗ്രി  പഠനത്തോടൊപ്പം, നിര്‍ബന്ധിത സാമൂഹിക സേവനവും, കേരളത്തിലെ സ്കൂള്‍ പാഠ്യപദ്ധതിയിലും ഉന്നത വിദ്യാഭ്യാസ പദ്ധതിയിലുമൊക്കെ നിര്‍ബന്ധമായിട്ടും ഏര്‍പ്പെടുത്തേണ്ട ഒരു പരിഷ്കാരമാണിത്. 
ഇടതു ഗവണ്‍മെന്‍റും വലതു ഗവണ്‍മെന്‍റും കേരളത്തില്‍ മാറി മാറി വന്നിട്ട് ഏറ്റവും കൂടുതല്‍ പരിഷ്കരണങ്ങളും, പരീക്ഷണങ്ങളും, പരിഷ്കാരങ്ങളും നടത്തുന്ന മേഖലയാണ് വിദ്യാഭ്യാസ വ്യവസ്ഥിതി.  പക്ഷേ, څമൂല്യچ ങ്ങളുടെ മൂല്യം വര്‍ദ്ധിക്കുന്നതിന്, പകരം, ഇന്നെവിടേയും, څമൂല്യچച്യുതികള്‍ മാത്രം. 
വിദ്യാഭ്യാസം വഴി മൂല്യങ്ങളുടെ  സ്ഥാനം സമൂഹത്തില്‍ വീണ്ടെടുക്കേണ്ടതിന് ഏറ്റവും കൂടുതല്‍ പങ്ക് വഹിക്കേണ്ടവര്‍, മാദ്ധ്യമങ്ങളും, പ്രത്യേകിച്ച് നവ മാദ്ധ്യമങ്ങളും ഒക്കെതന്നെയാണ്.  പക്ഷേ കേരളത്തിന്, വാര്‍ത്തകള്‍ ആകേണ്ടുന്നത്, വാര്‍ത്തകള്‍ ആകുന്നില്ല, ഒരിക്കലും, വാര്‍ത്തകള്‍ ആവരുതാത്തത് പ്രധാന വാര്‍ത്തകള്‍ ആവുകയും ചെയ്യുന്നു.  പക്ഷേ ഇരുട്ടിലെ പൊന്‍വെളിച്ചംപോലെ ചില മാദ്ധ്യമങ്ങള്‍ ഇപ്പോഴും നന്മകളൈ മുറുകെ പിടിക്കുന്നു. മാതൃഭൂമി, നന്മ, മനോരമ നല്ലപാഠം, N.S.S., N.C.C., Scout & Guides, S.P.C. ഇതൊക്കെ ഏതാനും ചില ഉദാഹരണങ്ങല്‍ മാത്രം.  മൂല്യങ്ങളേക്കുറിച്ച്, എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്.
"Values Are Never Taught But Caught”ڈ
ഉപസംഹാരം
നന്മക്കെതിരായിട്ടുള്ളതെല്ലാം തിന്മ.  ആധുനിക വിദ്യാര്‍ത്ഥി സമൂഹം നന്മയുടെ പ്രവാചകന്‍മാരായിട്ട് മാറണം.   (The Prophets of Virtue)  സ്കൂളിന്‍റേയും കലാലയങ്ങളുടേയും കേവലം 4 ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നത് ആയിരിക്കരുത് വിദ്യാഭ്യാസം.  പ്രത്യുത, എല്ലാത്തരം,  തിന്മകളെപ്പറ്റിയും അദ്ധ്യാപക സമൂഹം, മതാപിതാക്കളും, മത-രാഷ്ട്രീയ-സാംസ്കാരിക നായകരും, വിദ്യാര്‍ത്ഥി സമൂഹത്തെ ബോധവാന്മാരും, ബോധവതികളും ആക്കണം.  ടി പദ്മനാബന്‍റെ ഒരു പ്രശസ്തകഥയുടെ തലവാചകം പോലെ വിദ്യാര്‍ത്ഥി സമൂഹം ഒന്നടങ്കം – പ്രകാശം പരത്തുന്ന ആണ്‍കുട്ടികളും – പെണ്‍കുട്ടികളുമൊക്കെയായി മാറണം.  എല്ലാത്തരം അധമചിന്തകളെയും, സ്വാര്‍ത്ഥതയില്‍ അധിഷ്ഠിതമായ സ്നേഹംകൊണ്ട് നിറയ്ക്കണം.  കംപ്യൂട്ടര്‍ ഗെയിമുകളില്‍ നിന്നും വിടുതല്‍ നേടി, സന്മാര്‍ഗ്ഗകഥകളും, പാടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഛഭ്രസ്ഥമാക്കട്ടെ.  എല്ലാത്തരം നന്മകള്‍ കാക്കുമ്പോള്‍   അത് ഉറക്കെ പ്രഘോഷിക്കുവാനും, ജിവന്‍റെ പ്രവാചകന്മാരാകുവാനും, എല്ലാത്തരം തിന്മകളെയും നഖശികാന്തം എതിര്‍ക്കുവാനും, മൂല്യാധിഷ്ഠിതമായിട്ടുള്ള വിദ്യാഭ്യാസത്തില്‍ നിന്നും മാത്രമേ, മൂല്യാധിഷ്ടിതമായിട്ടുള്ള ജീവിതം ഉണ്ടാവുകയുള്ളൂ.  മൂല്യങ്ങള്‍ ആര്‍ജ്ജിക്കുന്നതു വഴിയായിട്ട് മാത്രമേ, നമുക്ക് അപരനില്‍ ആത്മനേ കാണുവാന്‍ കഴിയുകയുളളൂ.  അതിനായിട്ട്, നാം ഒരിക്കലും, നമുക്ക് വേണ്ടിമാത്രം ജിവിക്കരുത്, അത് വെറും സ്വാര്‍ത്ഥത, നാം എന്നും മറ്റുളളവര്‍ക്കുവേണ്ടി ജീവിക്കണം, അപ്പോള്‍ ദൈവം എന്നും നമ്മുടെ കൂടെയുണ്ടാവും.
                    ڇമൂല്യമേവ ജയതേڈ







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.