നോക്കു ഇവിടെ ഞാന്‍ തനിച്ചാണ് ……

നോക്കു ഇവിടെ ഞാന്‍ തനിച്ചാണ് ……

ജേക്കബ് കരികുളത്തിൽ

എരിഞ്ഞു തിരുന്ന സിഗരട്ടിനെയും പുകച്ചു തള്ളുന്ന വെളുത്ത പുകയും നോക്കി കണ്ണന്‍ പിറകോട്ടു ചിന്തിച്ചു….. തന്റെ കഴിഞ്ഞ കാലങ്ങളെ പറ്റി….. കഴിഞ്ഞ കാലങ്ങളില്‍ എല്ലാം…. തനിക്കു സമൂഹവും….ബന്ധുക്കളും…… സുഹുർതുക്കളും… തന്നത് അവഗണനയും പരിഹാസവും മാത്രം ആയിരുന്നു എന്നാല്‍ ഇപ്പോള്‍ തന്റെ ജീവനെക്കള്‍ ഉപരിയായി താന്‍ സ്നേഹിച്ചിരുന്ന ഇന്ദു … അവളും …. അവന്റെ ചിന്തകള്‍ കഴിഞ്ഞ കാലങ്ങളിലുടെ സഞ്ചരിച്ചു… കോലോത്തു മനക്കലെ അടിച്ചു തളിക്കരിയയിരുന്നു അമ്മ രുക്മണി , ലോറി ഡ്രൈവറായ അച്ഛന്റെ മദ്യപാനം കാരണംവീട്ടിൽ ഒരു സാമ്പത്തികവും ഉണ്ടായിരുന്നില്ല ,മനയിലെ വല്യനമ്പുതിരി പതിച്ചു തന്ന രണ്ടു സെന്റ്‌ സ്ഥലവും ഒരു ചെറ്റകുടിലും അല്ലാതെ….തന്‍ ജനിക്കുന്നതിനു മുമ്പേ തന്നെ അച്ഛന്‍ ഒരു തമിഴത്തിയുടെ കൂടെ പോയി.. പോയതിനു കാരണം അച്ഛന്‍ പറഞ്ഞത് അമ്മയുടെ വയറ്റില്‍ വളരുന്ന ഞാന്‍ അച്ഛന്റെ അല്ല എന്നായിരുന്നു . അങ്ങനെ അച്ഛന്‍ ഇല്ലാത്തവനായി ഞാന്‍ ജനിച്ചു . എന്റെ ജനനതൊട്ടെ അമ്മ മരിച്ചു…. അങ്ങനെ ഞാൻ ഭൂമിയിൽ ആരും ഇല്ലാത്തവനായി….

പിന്നിട് എന്നെ വളര്‍ത്തിയത്‌ അമ്മയുടെ ഒരു അകന്ന ബധത്തിൽ ഉള്ള കേശവന്‍മാമ്മ ആയിരുന്നു…. കേശവന്‍മാമ്മടെ വീട്ടില് ഞാന്‍ സത്യത്തില്‍ ഒരു അധിക പറ്റയിരുന്നു. എനിക്ക് ഓർമ വെച്ചപ്പോള്‍ മുതല്‍ എന്റെ സ്ഥാനം അവിടുത്തെ വേലകാരിലും താഴയായിരുന്നു . കേശവന്‍മാമക്ക്‌ മൂന്നു മക്കളായിരുന്നു , മൂത്തയാള്‍ അനന്തെട്ടന്‍ , അതിനു താഴെ ഉണ്ണിയേട്ടന്‍ ഏറ്റവും ഇളയത് ഇന്ദുവും ….. സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഞങള്‍ നാലാളും ഒരുമിച്ചായിരുന്നു പോയത് .മറ്റുള്ളവരെ പോലെ നല്ല ഉടുപ്പുകള്ലോ നല്ല പുസ്തകങ്ങളോ ഒന്നും എനിക്ക് ഇല്ലായിരുന്നു , ഉണ്ടായിരുന്നത് അകെ ഉണ്ണിഏട്ടന്റെ പഴയ രണ്ടു ബുക്കുകള്‍ മാത്രമായിരുന്നു , അതില്‍ എഴുതാത്തതായി ഏതാനും താളുകള്‍ മാത്രവും , കഴിഞ്ഞ ഓണത്തിന് അനന്ദേട്ടന് ഉടുപ്പ് മേടിച്ചപ്പോള്‍ കിട്ടിയ പേപ്പർ കൊണ്ട് ആ ബുക്ക് ഞാന്‍ ഭംഗിയായി പൊതിഞ്ഞു സൂക്ഷിച്ചിരുന്നു, .ഞാന്‍ ഇട്ടിരുന്ന ഉടുപ്പും നിക്കറും ഏട്ടന്‍മാരുടെ പഴയവ ആയിരുന്നു അതില്‍ പലതും കിറിയതിന്റെ ശേഷം വിണ്ടും തുന്നിയവയും….. സ്കൂളില്‍ പോകുമ്പോള്‍ എന്റെ ജോലി ഏട്ടന്‍മാരുടെ സഞ്ചി ചുമക്കുക്ക എന്നത് ആയിരുന്നു , ഒരു കഴുതയെ പോലെ ആയിരിന്നു ഞാന്‍ അത് ചെയ്തിരുന്നത് . സ്കൂളില്‍ പോക്കുന്ന വഴിയിലും ,സ്കൂളില്‍ എത്തിയ ശേഷവും എല്ലാവരും പലരിതിയില്‍ എന്നെ പരിഹസിക്കരുണ്ടായിരുന്നു ,ആദ്യപകര്‍ക്കും ഞാന്‍ പരിഹാസ പത്രമായിരുന്നു . സ്കൂളില്‍ എന്തെ പ്രധാന ജോലി മറ്റു കുട്ടികള്ക് ഉച്ചകഞ്ഞി ഉണ്ടാക്കിവിളമ്പുക എന്നതായിരുന്നു…..

സ്കൂളില്‍ നിന്നും തിരിച്ചു എത്തിയാല്‍ ഉണ്ണിയേട്ടന്റെ അമ്മ ഒരു അടിമയെ പോലെ പണി എടുപ്പിക്കുമയിരുന്നു . ഇതില്‍ നിന്നെല്ലാം എനിക്ക് ഒരു തെല്ല് ആശ്വാസം ഇന്ദു മാത്രം ആയിരുന്നു , ഒരു നേരം പോലും വയറു നിറച്ചു ആഹാരം കഴിച്ചിട്ടില്ലാത്ത എനിക്ക് ഇന്ദു പലപ്പോഴും അവള്‍ക്കുകിട്ടിയിരുന്ന പലഹാരങ്ങള്‍ തന്നിരുന്നു ……. വര്‍ഷങ്ങള്‍ വേഗതയില്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു എല്ലാവരില്‍ നിന്നും പരിഹാസങ്ങൾ ഏറ്റുവാങ്ങിയിരുന്ന എനിക്ക് തെല്ലു ആശ്വാസംഇന്ദുവിന്റെ സമിപ്പ്യം അത് മാത്രം ആയിരുന്നു , അ സമിപ്പ്യം സ്നേഹത്തിലേക്കു വഴി മാറാന്‍ അധികനാള്‍ വേണ്ടി വന്നില്ല കാലചക്രം മുന്നോട്ടു കറങ്ങികൊണ്ടിരിന്ന്നു എനിക്ക് ഇന്ന് വയസു 27 .തറവാട്ടിലെ മൂത്ത അളയ അനന്തെട്ടന്റെ വിവാഹം കഴിഞ്ഞു , തൃശ്ശൂരിലെ മുന്തിയ തറവാട്ടിലെ സീത ഏട്ടത്തി ആയിരുന്നു വധു . സര്‍ക്കാരില്‍ ഉന്നത ജോലി ഉണ്ടായിരുന്ന അനന്ദേട്ടന് ആ ബന്ധം എന്ത് കൊണ്ടും യോചിച്ചതയിരുന്നു ,ബംഗ്ലൂരില്‍ ബിരുതനദര ബിരുതം പഠിക്കുക്കയാണ്‌ ഉണ്ണിയേട്ടന്‍ , പ്രിഡിഗ്രിയിൽ ‍ പഠനം നിറുത്തിയ ഇന്ദു ഇപ്പോള്‍ തയ്യല് പഠിക്കുന്നു . ഇന്ദുവിന് ഇപ്പോള്‍ പ്രായം 21 . നാലാം ക്ലാസ്സില്‍ പഠനം നിറുത്തിയ ഞാന്‍ ഇന്ന് വീടിനു അടുത്തുള്ള കേശവന്‍ മമ്മയുടെ റേഷന്‍ കടയില്‍ അരിയും, പഞ്ചസാരയുംതൂക്കാന്‍ കൊടുക്കുന്നു …

ഞാനും ഇന്ദുവും തമ്മിലുള്ള ബന്ധം ഇകാലത്തിനു ഇടയില്‍ കൂടുതല്‍ ദൃഢം മായി, എന്നെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ലന്നു ഇന്ദു എന്നോട് പറഞ്ഞു , ഞാന്‍ ഇദുവും ആയുള്ള വിവാഹജീവിതവും സ്വപ്ന കണ്ടുകൊണ്ടു അങനെ മുന്നോട്ടു ജീവിച്ചു ……. കുറച്ചു നാളുകളായി കേശവന്‍മാമ്മ റേഷന്‍ കടയില്‍ വരാറില്ല , ഞാന്‍ തനിയെ ആണ് കട നടത്തിയിരുന്നത് , ഒരു ദിവസം ഉച്ചക്ക് ഞാന്‍ കടയും പൂട്ടി വിട്ടിലേക്ക്‌ വന്നപ്പോള്‍ വീടിന്റെ ഉമ്മറത്ത്‌ ആരൊക്കെയോ ഇരിപ്പുണ്ടായിരുന്നു , ഞാന്‍ കിണറ്റു കരയില്‍ പോയി കൈയും, കാലും കഴുകി വീടിനറെ പിന്നമ്പുറത്തു കൂടി അടുക്കളയില്‍ച്ചെന്നു അവിടെ സഹായത്തിനു നില്‍ക്കുന്ന നാണ്ണി ഏട്ടത്തി ഉണ്ടായിരുന്നു , ഞാന്‍ ഏട്ടത്തിയോട് ചോദിച്ചു "ആരാ ഉമ്മറത്ത്‌ "ഏട്ടത്തി പറഞ്ഞു " അത് നമ്മുടെ ഇന്ദു മോള്ലെ കാണാന്‍ വന്നവരാണ്"എനിക്ക് തല കറങ്ങുന്ന പോലെയും, ഭൂമി രണ്ടായി പിളരുന്നത് പോലെയും തോന്നി . മനസിലേക്ക് ഇന്ധുന്റെ മുഖം വന്നപ്പോള്‍ തെല്ലും ആശ്വാസം തോന്നി…..

പക്ഷെ സംഭവിച്ചത് എല്ലാ എന്റെ ആശകള്‍ക്ക് എതിരായിരുന്നു .ആരോരും ഇല്ലാത്തവനും , വിദ്യഭ്യസമോ , നല്ല ജോലിയോ ഇല്ലതാവനായ എനിക്ക് ഇന്ദുവിനെ വിവാഹം കഴിച്ചു തരാന്‍ അവളുടെ വിട്ടുകര്‍ക്ക് സമ്മതം ആയിരുന്നില്ല ……. വിട്ടുകരെ ധിക്കരിക്കാന്‍ ഇന്ദുവിനും ….. എന്നെ ഒരു പെങ്ങളെ പോലെ കാണണം എന്ന് ഇന്ദുവും….ഉണ്ടചോറിനു നന്ദി കാണിക്കണം എന്ന് കേശവന്‍മമ്മയും പറഞ്ഞു …. നാളെ ഇന്ദുവിന്റെ വിവാഹം ……. മുറ്റത്ത്‌ ഉയര്‍ന്നിരിക്കുന്ന ഗംബിരമായ പന്തല്‍ , കേശവന്‍മമ്മയും മറ്റു കാരണവന്‍മാരും പന്തലില്‍ ഇരുന്നു വെടിവട്ടം പറയുന്നു , വീടിനു വെളിയില്‍ ഉണ്ണിയേട്ടനും കുട്ടുകരും മദ്യ സല്‍ക്കാരത്തില്‍ ആയിരുന്നു , കലവറയില്‍ പച്ചകറി അറിയുന്നതിന്തെയും മറ്റും തിരക്കുക്കള്‍ , അകത്തെ മുറിയില്‍ സിത എട്ടതിയും , ഇന്ദുവും , ഇന്ധുവിന്റെ കൂട്ടുകാരികളും ആഭരണങ്ങളും ,വസ്ത്രങ്ങളും മറ്റും നോക്കിക്കാണുന്നു , ഇതില്‍ ഒന്നും പെടാതെ ഞാന്‍……

 







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.