Breaking news

ലോകം ഇത്തിരിക്കുഞ്ഞൻന്റെ മുൻപിൽ വിറക്കുമ്പോൾ

ഇതൊരു യുദ്ധമാണ്, രാജ്യവും രാജ്യവും തമ്മിലല്ല മനുഷ്യനും മനുഷ്യനും തമ്മിലല്ല പിന്നയോ മനുഷ്യനും അവന്റെ കണ്ണാൽ കാണാൻ പോലും കഴിയാത്ത അതി ഭീകരനായ ഒരു വൈറസ്സുമായിട്ടാണ്. ഇവിടെ കോടിശ്വരനെന്നോ,ദരിദ്രനെന്നോ, ഹിന്ദു,ക്രിസ്ത്യൻ,മുസ്ലിം എന്നോ വ്യത്യാസമില്ലാതെ വൈറസ്സിനോട് ഏറ്റുമുട്ടികൊണ്ടിരിക്കുവാണ്. മുന്നിൽ നിന്നും യുദ്ധം ചെയ്യാൻ വിദഗ്ദരായ ഡോക്ടർമാരും നഴ്സുമാരും ഉണ്ട്. എന്നാൽ പല സ്ഥലങ്ങളും ആയുധങ്ങളുടെയും മറ്റും പോരായ്മകൾ പലരും തോറ്റു മരിച്ചു വീഴുന്നു.

ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും ആരംഭിച്ചു അനേകം മനുഷ്യരെ കൊന്നു സെക്കൻഡുകൾ കൊണ്ട് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടർന്നു, ഏകദേശ മൂന്നുമാസ സമയം കൊണ്ട് ഇന്നു ലോകം മുഴുവനും വ്യാപിച്ചുകൊണ്ടിരിക്കുന്ന “covid 19” എന്ന കൊറോണ വൈറസ്സിനു മുൻപിൽ ഇന്നു ലോകം വിറങ്ങലിച്ചു നിൽക്കുന്നു. ഇതെഴുതുമ്പോൾ തന്നെ അവൻ പതിനായിരങ്ങളെ അവർപോലുമറിയാതെ (അതിലൊരാൾ ഈ ഞാനുമാകാം)കാർന്നു തിന്നുകൊണ്ടു അടുത്ത ആളുകളിലേക്ക്‌ രക്തക്കൊതിയോടെ പടർന്നു മുന്നേറിക്കൊണ്ടിരിക്കുന്നു. ആയുധബലം കൊണ്ടും, അംഗശക്തികൊണ്ടും സാമ്പത്തികമായും മുന്നിൽ നിൽക്കുന്ന പല ലോകരാജ്യങ്ങളും ഈ ഇത്തിരി കുഞ്ഞന്റെ മുൻപിൽ തോറ്റുനിൽക്കുമ്പോൾ. ഇന്ത്യയെന്ന ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന നമ്മുടെ രാജ്യത്തും അവൻ തന്റെ യാത്ര തുടങ്ങിക്കഴിഞ്ഞു അവൻ ഉഗ്രശക്തി പ്രാപിച്ചു സംഹാര താണ്ടവം തുടങ്ങിയാൽ പിടിച്ചു നിൽക്കാനുള്ള ശക്തി നമ്മുടെ രാജ്യത്തിനില്ല.നമ്മുക്കുള്ളത് നല്ലരു ആരോഗ്യമേഖലയാണ് എന്നാൽ അതിഭീകരമായ ഒരു സാഹചര്യം വന്നാൽ എല്ലാം കൈവിട്ടു പോകും.

വെറും ആറുകോടി ജനങ്ങൾ വസിക്കുന്ന ഇറ്റലിയിൽ ഹോസ്പിറ്റൽ നിറഞ്ഞു രോഗികൾ വഴിയിലാണ് കിടക്കുന്നത്. ഏകദേശം ആറായിരത്തിനു മുകളിൽ ആളുകൾ അവിടെ മരിച്ചു വീണു. മരിച്ചവരെ അടക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ. എൺപതു വയസ്സിനു മുകളിൽ പ്രായമായവരെ മരണത്തിനു വിട്ടുകൊടുത്തുകൊണ്ടു പ്രായം കുറഞ്ഞവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ അവിടെ നടന്നു കൊണ്ടിരിക്കുന്നത് എന്തൊരു ഭയാനകമായ അവസ്ഥ. ഇതിനുകാരണം ഒരു പരിധിവരെ ഇറ്റലിയുടെ അശ്രദ്ധയും അറിവില്ലായ്മയും ആണെന്ന് പറയാം അവർ കാര്യങ്ങൾ മനസ്സിലാക്കി വന്നപ്പോഴേക്കും ആളുകൾ മരിച്ചുവീണുതുടങ്ങി.കൂടുതൽ ആളുകളിലേക്ക്‌ വൈറസ് വ്യാപിച്ചു കഴിഞ്ഞിരുന്നു. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ വൈറസ് അതിന്റെ മൂന്നാം ഘട്ടമായ സമൂഹവ്യാപനത്തിന്റെ സമയമാണ്. ഈ സമയത്തു നമുക്കു എത്രമാത്രം പ്രതിരോധിക്കാൻ കഴിയുമെന്നിടത്താണ് നമ്മുടെ വിജയവും പരാജയവും തീരുമാനിക്കുന്നത് അതിനായി രാജ്യവ്യപകമായ ലോക്ക്ഡൌൺ നടപടി ആണ് ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത്.

നമ്മുടെ കക്ഷി രാഷ്ട്രിയങ്ങൾ മറന്ന് ജാതിമത ചിന്തകൾ ഉപേക്ഷിച്ചു നമുക്കും സഹകരിക്കാം.തിരക്കുപിടിച്ചു നാമോടിയാ ജീവിതത്തിൽ ജോലിയുടെ ഭാരങ്ങൾ ഇറക്കിവെച്ചു വീടിന്റെ ചുമരുകൾക്കുളിൽ മാതാപിതാക്കളോടും, കുട്ടികളോടും ജീവിത പങ്കാളികളോടും, സഹോദരങ്ങളോടും ഒപ്പം നമുക്ക് കുറച്ചുനാൾ ചിലവിടാം. പലരും ഇതൊന്നും നമുക്ക് വരില്ല എന്ന മൂഡ ചിന്തയിലാണ് ഇപ്പോഴും. പ്രളയം വന്നു വീട്ടുമുറ്റത്തു കയറിയപ്പോഴാണ് നമ്മളിൽ പലരും പേടിച്ചത്, അതുപോലെ തൊട്ടുമുന്നിലുള്ളവൻ മരിച്ചുവീഴുമ്പോൾ മാത്രം നിന്നെക്കുറിച്ചു ചിന്തിക്കാതെ, നീയും അവനും നാളത്തെ ഉദയാസ്തമയങ്ങൾ കാണാൻ ഈ ഭുമിയിൽ ഉണ്ടാകണമെന്ന ചിന്തയോട് കൂടി ഉണർന്നു പ്രവർത്തിക്കാം. അഹങ്കാരങ്ങൾ ഇല്ലാതാകട്ടെ. നിന്റെ മൂക്കിനു താഴത്തെ രോമത്തിന്റെ പോലും വലിപ്പമില്ലാത്തവൻ നിന്നെ വെല്ലുവിളിക്കുന്നു. മനുഷ്യന്റെ ബുദ്ധിയും ശക്തിയും ഒന്നും മതിയാകാതെ വന്നിരിക്കുന്നു.

വീടും,നാടും, ഭർത്താവിനെയും, ഭാര്യയെയും, മക്കളെയും, സഹോദരങ്ങളെയും ഉപേക്ഷിച്ചു തന്റെ ജീവൻപോലും അപകടത്തിലാണെന്ന് മനസ്സിലാക്കി, പല രാജ്യങ്ങളിൽ ആരോഗ്യമേഖലയിൽ രോഗികളെ ശുശ്രുഷിച്ചുകൊണ്ടു വൈറസ്സിനോട് യുദ്ധം ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ടവരേ നമുക്കോർക്കാം. അവർക്കുവേണ്ടിയും മാനവരാശി മുഴുവനുവേണ്ടിയും സർവശക്തനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം. “നിന്റെ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ,നിന്റെ പ്രയഗ്നങ്ങൾ വിഭലമാകുമ്പോൾ… ദൈവം പ്രവർത്തിച്ചു തുടങ്ങും.

വീടും,നാടും, ഭർത്താവിനെയും, ഭാര്യയെയും, മക്കളെയും, സഹോദരങ്ങളെയും ഉപേക്ഷിച്ചു തന്റെ ജീവൻപോലും അപകടത്തിലാണെന്ന് മനസ്സിലാക്കി, പല രാജ്യങ്ങളിൽ ആരോഗ്യമേഖലയിൽ രോഗികളെ ശുശ്രുഷിച്ചുകൊണ്ടു വൈറസ്സിനോട് യുദ്ധം ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ടവരേ നമുക്കോർക്കാം. അവർക്കുവേണ്ടിയും മാനവരാശി മുഴുവനുവേണ്ടിയും സർവശക്തനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം. “നിന്റെ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ,നിന്റെ പ്രയഗ്നങ്ങൾ വിഭലമാകുമ്പോൾ… ദൈവം പ്രവർത്തിച്ചു തുടങ്ങും.

ഫിലിപ്പ് കാക്കനാട്ട്

Facebook Comments

knanayapathram

Read Previous

ഡാളസ് : കദളിമറ്റത്തിൽ ടോംസൺ ജോൺ ( 60 വയസ്) നിര്യാതനായി.

Read Next

തന്റെ തൊഴിലാളികള്‍ക്ക് സഹായവുമായി ചിറയില്‍ ജെയ്മോന്‍ ജോസഫ് സമൂഹത്തിന് മാതൃകയാകുന്നു

Most Popular